മറ്റൊരു യുവതാരത്തിന് 3 വർഷം സെഞ്ച്വറി ഇല്ലാതെ ടീമിൽ കളിക്കാനാവുമോ ഗംഭീറിന്റെ വിമർശനം

   

അഫ്ഗാനിസ്ഥാനെതിരെ ഒരു തട്ടുപൊളിപ്പൻ സെഞ്ച്വറി നേടിയതോടെ വിരാട് കോഹ്ലിയുടെ ഫോം സംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങൾക്ക് വിരാമമായിട്ടുണ്ട്. മൂന്നു വർഷങ്ങൾക്കുശേഷം വിരാട് നേടിയ സെഞ്ച്വറി അദ്ദേഹത്തിന്റെ മാറ്റുകൂട്ടുന്നു. ഇത്ര നാളുകൾക്കുശേഷം ഇങ്ങനെയൊരു അതിജീവനം കണ്ടിട്ടില്ല എന്നാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ കോഹ്ലിയുടെ ഇന്നിംഗ്സിനെപറ്റി പറഞ്ഞിരിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരെ തന്റെ 71ആം സെഞ്ചുറി കുറിച്ച കോഹ്ലിയുടെ അതിജീവനത്തെ കുറിച്ച് ഗംഭീർ വാചാലനാകുന്നു.

   

ആയിരം ദിവസങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് വിരാട് തന്റെ ആദ്യ ട്വന്റി20 സെഞ്ച്വറി അഫ്ഗാനിസ്ഥാനെതിരെ നേടിയത്. അതിനെപ്പറ്റി സംസാരിക്കുകയാണ് ഗൗതം ഗംഭീർ ഇപ്പോൾ. “കോഹ്ലി മനസ്സിലാക്കേണ്ട ഒരു കാര്യം മൂന്നു വർഷങ്ങൾക്കിപ്പുറമാണ് ഒരു സെഞ്ചുറി പിറന്നതെന്നാണ്,അല്ലാതെ മൂന്നുമാസങ്ങൾക്ക് ഇപ്പുറമല്ല മൂന്നുവർഷം എന്ന് പറയുന്നത് നീണ്ട ഒരു കാലയളവ് തന്നെയാണ്. ഞാൻ അദ്ദേഹത്തെ വിമർശിക്കുന്നില്ല. എന്നാൽ മുൻപ് കോഹ്ലി ഒരുപാട് റൺസ് ഇന്ത്യക്കായി നേടിയതുകൊണ്ടാണ് ഇത്രയും നീണ്ട കാലയളവ് ടീമിൽ നിലനിർത്താൻ പിന്തുണ ലഭിച്ചത്.”- ഗംഭീർ പറയുന്നു.

   

“കോഹ്‌ലിക്ക് പകരം മറ്റൊരു യുവതാരമായിരുന്നെങ്കിൽ മൂന്നു വർഷങ്ങൾക്കിടയിൽ ഒരു സെഞ്ചുറി പോലും നേടാത്ത സാഹചര്യത്തിൽ ഇങ്ങനെയൊരു അതിജീവനത്തിനുവേണ്ടിയുള്ള അവസരം ലഭിക്കുമെന്ന് ഞാൻ കരുതുന്നില്ല. എന്തായാലും ഈ സെഞ്ച്വറി സംഭവിക്കേണ്ടതായിരുന്നു. അത് കൃത്യസമയത്ത് തന്നെ സംഭവിച്ചു. പക്ഷേ സത്യസന്ധമായി പറഞ്ഞാൽ ഇത്രനാൾ മറ്റൊരു കളിക്കാരനും അതിജീവനത്തിനായി ലഭിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.” – ഗംഭീർ കൂട്ടിച്ചേർക്കുന്നു.

   

കോഹ്ലിയുടെ തകർപ്പൻ ഇന്നിങ്സിന്റെ ബലത്തിൽ മത്സരത്തിൽ 212 റൺസായിരുന്നു ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങിൽ അഫ്ഗാനിസ്ഥാൻ ഇന്നിങ്സ് 111 റൺസിൽ അവസാനിച്ചു. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ അഞ്ച് വിക്കറ്റുകൾ നേടി മികവു കാട്ടിയിരുന്നു. എന്തായാലും ഇന്ത്യയ്ക്ക് വിജയത്തോടെ ഏഷ്യാകപ്പിൽ നിന്ന് മടങ്ങാനായി.

Leave a Reply

Your email address will not be published. Required fields are marked *