(Video) ക്യാപ്റ്റനായി ലോകകപ്പിലെ ആദ്യമത്സരം!! വികാരഭരിതനായി രോഹിത്.

   

അങ്ങേയറ്റം ആവേശം നിറഞ്ഞ മത്സരമായിരുന്നു ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ മെൽബണിൽ നടന്നത്. നിന്നു പെയ്യുമെന്ന് പ്രവചിച്ച മഴപോലും മാറിനിന്ന മത്സരത്തിൽ ഇരുരാജ്യങ്ങളിലെയും കളിക്കാർ അങ്ങേയറ്റം വികാരഭരിതരായിയാണ് കാണപ്പെട്ടത്. മത്സരത്തിനിറങ്ങിയ സമയം മുതൽ അഭിമാനത്തിന്റെ അങ്ങേയറ്റത്ത് തന്നെയായിരുന്നു കളിക്കാരൊക്കെയും. ഇരുടീമുകളുടെയും ദേശീയഗാനം ആലപിക്കുന്ന സമയത്ത് പോലും ഈ ഇമോഷണൽ ഫാക്ടർ ദൃശ്യമായിരുന്നു.

   

ഇന്ത്യയുടെ ദേശീയഗാന സമയത്ത് അങ്ങേയറ്റം വികാരഭരിതനായി നിൽക്കുന്ന രോഹിത് ശർമയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 2007 മുതൽ ഇന്ത്യയ്ക്കായി ട്വന്റി20 ലോകകപ്പിൽ കളിക്കുന്ന രോഹിത് ഇത് ആദ്യമായാണ് ടീമിന്റെ നായകനായി ഒരു ലോകകപ്പ് മത്സരം കളിക്കുന്നത്. ഇതിന്റെ വികാരഭരിതമായ ദൃശ്യങ്ങളായിരുന്നു രോഹിത്തിന്റെ മുഖത്ത് മിന്നിമറിഞ്ഞത്. ഈ വീഡിയോ നിമിഷങ്ങൾക്കകംതന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

   

മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ ഇന്ത്യ പിച്ചിന്റെ കണ്ടീഷൻ കണക്കിലെടുത്ത് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കാലാവസ്ഥയുടെ മുഴുവൻ ആനുകൂല്യങ്ങളും ഇന്ത്യയുടെ സീമർമാർ ഉപയോഗിക്കുന്ന കാഴ്ചയാണ് മത്സരത്തിന്റെ തുടക്കത്തിൽ കണ്ടത്. മത്സരത്തിൽ ഇന്ത്യയ്ക്ക് വലിയ രീതിയിൽ ഭീഷണിയുണ്ടാക്കുമെന്ന് കരുതിയ ബാബർ ആസമിനെ അർഷദീപ് സിംഗ് പൂജ്യനായി മടക്കി. ശേഷം റിസ്വാനും (4) കൂടാരം കയറിയതോടെ ഇന്ത്യൻ നിര വേറെ ലെവൽ ആയി മാറി.

   

എന്നാൽ ഇരുവിക്കറ്റുകൾക്കും ശേഷം മൂന്നാമനായിറങ്ങിയ മസൂദും(52*) നാലാമനായി ഇറങ്ങിയ ഇഫ്തിക്കാർ അഹമ്മദു(51) പാക്കിസ്ഥാനായി ക്രീസിൽ ഉറച്ചു. ഈ സമയത്തായിരുന്നു പാക്കിസ്ഥാൻ സ്കോറിംഗ് ഉയർത്തിയത്. എന്നാൽ വലിയ അപകടം സംഭവിക്കുന്നതിന് മുമ്പ് ഇന്ത്യയുടെ സീം ബോളർമാർ തിരികെയെത്തി വിക്കറ്റുകൾ പിഴുതു. ഇക്കാരണം കൊണ്ട് മാത്രമായിരുന്നു പാക്കിസ്ഥാൻ 159 എന്ന സ്കോറിൽ ഒതുങ്ങിയത്. മത്സരത്തിൽ ഇന്ത്യയ്ക്കായി ഹർദിക് പാണ്ട്യയും അർഷദീപ് സിംഗും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി മികവ് കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *