ട്വന്റി20യ്ക്കും ഏകദിനത്തിനും പറ്റിയ ആളല്ല ദ്രാവിഡ്! ആക്രമണ സമീപനത്തിൽ ദ്രാവിഡ് പിന്നിൽ!!

   

ലോകകപ്പിലെ ഇന്ത്യയുടെ പരാജയത്തിൽ നല്ലൊരു ശതമാനം വിമർശനവും കേൾക്കുന്നത് ക്യാപ്റ്റൻ രോഹിത് ശർമയും കോച്ച് രാഹുൽ ദ്രാവിഡുമാണ്. വളരെ പ്രതീക്ഷയോടെ തന്നെ ഓസ്ട്രേലിയയിലേക്ക് വണ്ടി കയറിയ ഇന്ത്യൻ നിരയ്ക്ക് കിട്ടിയ വലിയ തിരിച്ചടി തന്നെയായിരുന്നു സെമി ഫൈനലിലെ പരാജയം. ഈ അവസരത്തിൽ ഇനിയും ട്വന്റി20 ക്രിക്കറ്റിൽ രാഹുൽ ഇന്ത്യയുടെ കോച്ചായി യി തുടരുന്നതിൽ അർത്ഥമില്ല എന്നാണ് മുൻ പാക്കിസ്ഥാൻ ക്രിക്കറ്റർ ഡാനിഷ് കനേറിയ പറയുന്നത്.

   

ട്വന്റി20യിലും ഏകദിനങ്ങളിലും ആവശ്യമായ ആക്രമണ സമീപനം ദ്രാവിഡിനില്ല എന്നാണ് ഡാനിഷ് കനേറിയ പറയുന്നത്. “തന്റെ കരിയറിലുടനീളം രാഹുൽ ദ്രാവിഡ്‌ മികച്ച ക്രിക്കറ്ററായിരുന്നു. പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ. ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ കോച്ചായി ദ്രാവിഡ് തുടരണം എന്നാണ് എന്റെ അഭിപ്രായം. എന്നാൽ ഏകദിനത്തിനോ ട്വന്റി20യ്ക്കൊ യോജിച്ച ആളാണെന്ന് എനിക്ക് തോന്നുന്നില്ല.”- കനേറിയ പറഞ്ഞു.

   

“ദ്രാവിഡിന്റെ ഭാഗത്ത് നിന്ന് കൃത്യമായ ഉദ്ദേശമോ ആക്രമണസമീപനമോ ഉണ്ടാവുന്നില്ല. അദ്ദേഹത്തിന് സ്വയമായി ഈ ആക്രമണോത്സുകത ഇല്ലെങ്കിൽ കളിക്കാർക്ക് പിന്നെ എങ്ങനെ ഉണ്ടാകും? ഒരു വന്മതിലിനെ പോലെ വളരെ ശാന്തനായിയാണ് ദ്രാവിഡ് കളിച്ചിരുന്നത്. പക്ഷേ ഇത് ട്വന്റി20 ക്രിക്കറ്റാണ്. ഇവിടെ നമുക്ക് വേണ്ടത് വ്യത്യസ്തമായ ഒരു സമീപനമാണ്.”- കനേറിയ കൂട്ടിച്ചേർത്തു.

   

ഇതോടൊപ്പം ടൂർണമെന്റിലൂടനീളം മോശം ഫോമാണ് രോഹിത് ശർമ തുടർന്നതെന്ന് കനേറിയ പറയുകയുണ്ടായി. ” ഈ ടൂർണമെന്റിൽ ഒരു ബാറ്റർ എന്ന നിലയിൽ രോഹിത് ഒരു പൂർണ്ണ പരാജയമായിരുന്നു. പലരും ബാബർ ആസാമിന്റെ ഫോമിനെ വിമർശിച്ചു. എന്നാൽ നിർണായക മത്സരങ്ങളിൽ ബാബർ റൺസ് കണ്ടെത്തി. എന്നാൽ രോഹിത് ആവശ്യമായ സമയങ്ങളിൽ റൺസ് കണ്ടെത്തിയതുമില്ല. “- കനേറിയ പറഞ്ഞുവെക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *