അവനിൽ നിന്ന് സ്ഥിരത പ്രതീക്ഷിക്കരുത്!! പക്ഷെ കാർത്തിക്കിന് പകരക്കാരനാവൻ അവനെ ഉള്ളു – ശ്രീകാന്ത്

   

ഇന്ത്യൻ ടീമിൽ വരുത്തേണ്ട ചില മാറ്റങ്ങളെ സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിംഗ് നിര പൂർണമായും തകർന്ന സാഹചര്യത്തിൽ കുറച്ചധികം മാറ്റങ്ങൾ ഇന്ത്യയുടെ ഇലവനിൽ വരുത്തണമെന്നാണ് മുൻ ക്രിക്കറ്റർമാർ പറയുന്നത്. ഇന്ത്യൻ ബാറ്റിംഗ് നിരയിൽ കെഎൽ രാഹുലാണ് തുടർച്ചയായ മത്സരങ്ങളിൽ മോശം പ്രകടനങ്ങൾ ആവർത്തിക്കുന്നത്. ഇതോടൊപ്പം കഴിഞ്ഞ മത്സരത്തിൽ ദിനേശ് കാർത്തിക്കും മോശം പ്രകടനം കാഴ്ചവച്ചു. ഈ സാഹചര്യത്തിൽ ദിനേശ് കാർത്തിക്കിന് പകരക്കാരനായി ഇന്ത്യ റിഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തണമെന്നാണ് മുൻ ഇന്ത്യൻ ഓപ്പണർ ശ്രീകാന്ത് പറയുന്നത്.

   

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനിടെ ദിനേഷ് കാർത്തിക്കിന് പരിക്കേറ്റിരുന്നു. ഈ സാഹചര്യത്തിന്റെ കൂടെ അടിസ്ഥാനത്തിലാണ് ശ്രീകാന്ത് ഇക്കാര്യം അറിയിക്കുന്നത്. പന്ത് ഒരു മാച്ച് വിന്നറാണെന്ന് ശ്രീകാന്ത് പറയുന്നു. “പന്ത് വളരെയധികം കഴിവുകളുള്ള ഒരു മാച്ച് വിന്നറാണ്. നമുക്ക് പന്തിൽ നിന്ന് എല്ലായ്പ്പോഴും സ്ഥിരത പ്രതീക്ഷിക്കാനാവില്ല.

   

അയാൾ അങ്ങനെ ഒരു ക്രിക്കറ്ററാണ്. പത്ത് ഇന്നിങ്സുകൾ ബാറ്റ് ചെയ്യാൻ അവസരം നൽകിയാൽ, അതിൽ മൂന്ന് മത്സരങ്ങൾ ഒറ്റയ്ക്ക് ഇന്ത്യയെ ജയിപ്പിക്കാൻ പന്തിന് സാധിക്കും.”- ശ്രീകാന്ത് പറയുന്നു. ശ്രീകാന്തിന്റെ ഈ അഭിപ്രായം തന്നെയാണ് മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡേയ്ൽ സ്‌റ്റെയ്നും ഉള്ളത്. ഇത് ഋഷഭ് പന്തിന്റെ സമയമാണ്. അയാൾക്ക് ഒരു ഹീറോയാവാൻ സാധിക്കും. പന്തിന്റെ പുനരുദ്ധാരണം ആവശ്യമാണ്. നമ്മൾ കാത്തിരുന്ന ആ നിമിഷം ചിലപ്പോൾ ഇതാവും. “-ഡെയിൽ സ്‌റ്റെയ്‌ൻ പറയുന്നു.

   

ബംഗ്ലാദേശിനെതിരെ നാളെയാണ് ഇന്ത്യയുടെ സൂപ്പർ 12ലെ അടുത്ത മത്സരം നടക്കുക. സിംബാബ്വെയും പാക്കിസ്ഥാനുമടക്കമുള്ള ടീമുകൾ സെമിഫൈനലിലെത്താൻ കാത്തു നിൽക്കുന്നതിനാൽ തന്നെ നാളത്തെ മത്സരം ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *