സ്വിച്ച് ഹിറ്റിന്റെ മാരകവേർഷൻ ബോളർമാരുടെ പേടിസ്വപ്നമായ ഇയാളെ മനസിലായോ

   

കൺവെൻഷനൽ ഷോട്ടുകൾ ക്രിക്കറ്റിന്റെ ഭംഗിയാണ് എന്ന് പലരും വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അവിടെ നിന്നും ക്രിക്കറ്റിനുണ്ടായ സാങ്കേതികപരമായ മാറ്റം വളരെ പെട്ടെന്നായിരുന്നു. ക്ലാസ്സ്‌ ഷോട്ടുകൾക്കപ്പുറം ഏതുവിധേനയും റൺസ് നേടുന്നതിൽ ബാറ്റർമാർ ലക്ഷ്യമിട്ടു. അങ്ങനെ നൂതനഷോട്ടുകളുമായി കുറച്ചധികം ബാറ്റർമാർ ലോകക്രിക്കറ്റിൽ ശ്രദ്ധപിടിച്ചുപറ്റി. അതിലൊരാളായിരുന്നു ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റർ ഗ്ലെൻ മാക്സ്‌വെൽ.

   

1988ൽ ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് ഗ്ലെൻ ജെയിംസ് മാക്സ്‌വെൽ ജനിച്ചത്. ചെറുപ്പകാലത്ത് ഒരു പേസ് ബോളറായിരുന്നു മാക്സ്വെൽ. എന്നാൽ പിന്നീട് അയാൾ ഓഫ്‌സ്പിന്നറായി മാറുകയും ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയും ചെയ്തു. 2010 സമയത്താണ് മാക്സ്‌വെൽ എന്ന പേര് ലോകക്രിക്കറ്റിൽ ശ്രദ്ധനേടാൻ തുടങ്ങിയത്. ഓസ്ട്രേലിയയുടെ ആഭ്യന്തര മത്സരങ്ങളിലും മറ്റും മികച്ച പ്രകടനങ്ങളുടെ മാക്സ്‌വെൽ പടവുകൾ കയറി.

   

അങ്ങനെ 2012ലായിരുന്നു മാക്സിക്ക് ഓസ്ട്രേലിയൻ ടീമിലേക്ക് വിളിവന്നത്. ഓസ്ട്രേലിയയുടെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ മാക്സ്വെൽ കളിച്ചു. ഏതു സാഹചര്യത്തിലും വമ്പൻ ഷോട്ടുകൾ കളിച്ച് കളിയുടെ ഗതി തിരിക്കാനുള്ള കഴിവായിരുന്നു മാക്സ്വെല്ലിനെ വ്യത്യസ്തനാക്കിയത്. ഓസ്ട്രേലിയൻ ടീമിൽ തനിക്ക് അവസരം ലഭിച്ചപ്പോഴൊക്കെ മാക്സ്‌വെൽ നിറഞ്ഞാടി.

   

ഓസ്ട്രേലിയയ്ക്കായി ഇതുവരെ 127 ഏകദിന മത്സരങ്ങളും 87 ട്വന്റി20കളും 7 ടെസ്റ്റ് മത്സരങ്ങളും മാക്സ്വെൽ കളിച്ചിട്ടുണ്ട്. ഏകദിനങ്ങളിൽ നിന്ന് 3482 റൺസും, ട്വന്റി20കളിൽ നിന്ന് 2017 റൺസും, ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 339 റൺസും മാക്സ്വൽ നേടിയിട്ടുണ്ട്. ആഭ്യന്തരക്രിക്കറ്റിൽ മെൽബൺ,ഡൽഹി, മുംബൈ, പഞ്ചാബ്, ബാംഗ്ലൂർ, ലണ്ടൻ തുടങ്ങിയ ടീമുകൾക്കായി മാക്സ്വെൽ കളിച്ചിട്ടുണ്ട്. ഇപ്പോഴും ലോകക്രിക്കറ്റിലെ ബൗളർമാരുടെ പേടി സ്വപ്നം തന്നെയാണ് മാക്സ്വെൽ.

Leave a Reply

Your email address will not be published. Required fields are marked *