കാട്ടിൽ മേക്കതിൽ എന്നറിയപ്പെടുന്ന ഭദ്രകാളി ആണ് ഇവിടെ പ്രതിഷ്ഠ കായലും കരയും സംഗമിക്കുന്ന പുണ്യഭൂമി കായലിനും ഇടയിൽ അനുഗ്രഹങ്ങളും ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു അത്ഭുത ക്ഷേത്രമാണ് ഇത് പ്രകൃതിരമണീയമായ കാഴ്ചകൾ കൊണ്ട് ഒരു ഗ്രാമപ്രദേശമാണ് ഈ ഒരു ക്ഷേത്രപരിസരം കൊല്ലം ജില്ലയിലെ ചവറയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
അമ്മയെ മന മുരുകി പ്രാർത്ഥിക്കുന്നവർ ഇന്ത്യയിൽ മാത്രമല്ല ഇന്ത്യക്ക് പുറത്തും ഒരുപാട് ആളുകൾ ഉണ്ട്. കടലിൽ നിന്നും 10 മീറ്റർ മാത്രമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം 15 വർഷങ്ങൾക്ക് മുൻപ് ഒരു സുനാമി ഉണ്ടായപ്പോൾ കടലിന്റെ അടുത്തു കിടക്കുന്ന ഈ ക്ഷേത്രത്തിന് ഒരു കേടുപാടും സംഭവിച്ചില്ല അന്ന് ക്ഷേത്രത്തിൽ നടന്നത് ഒരു അത്ഭുതം തന്നെയായിരുന്നു അലറി അടിച്ചു വന്ന തിരമാലകൾ.
ക്ഷേത്രത്തെ തൊടാതെ രണ്ടായി പിരിഞ്ഞ് ഒഴുകിപ്പോയി ഒരു തരി ജലം പോലും ക്ഷേത്രത്തിൽ കയറിയില്ല എന്ന വാർത്ത എല്ലാവർക്കും വലിയ അത്ഭുതമാണ് ഉണ്ടാക്കിയത് ഈ സ്ഥലത്ത് അഞ്ച് കിണറുകൾ ഉണ്ട് നമുക്ക് അറിയാം കടലിൽ നിന്നും വെറും 10 മീറ്റർ മാത്രമേ ദൂരമുള്ളൂ എങ്കിലും ഈ അഞ്ചു കിണറുകളിലും വളരെ ശുദ്ധജലമാണ് ലഭിക്കുന്നത്.
അത് എല്ലാവർക്കും തന്നെ വലിയ അത്ഭുത ഉണ്ടാക്കുന്ന ഒരു കാര്യമാണ് എങ്ങനെയാണ് ഇതൊക്കെ സംഭവിച്ചത് എന്ന് പലരും ചിന്തിച്ചിട്ടുണ്ട് എന്നാൽ ദേവിയുടെ അനുഗ്രഹം കൊണ്ട് മാത്രമാണ് ഇതുപോലെയുള്ള അത്ഭുതങ്ങൾ കേൾക്കാനും കാണാനും നമുക്ക് സാധിക്കുന്നത്. ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ഈ ക്ഷേത്രത്തിൽ നമ്മൾ പോയിരിക്കണം.