ഇന്ത്യ ലോകകപ്പ് സ്‌ക്വാഡിൽ കാണിച്ച മണ്ടത്തരം മിച്ചൽ ജോൺസൺ പറഞ്ഞത് കേട്ടോ

   

കഴിഞ്ഞ ഏഷ്യാകപ്പിൽ ഇന്ത്യൻ ടീമിനെ അങ്ങേയറ്റം ബാധിച്ച ഒന്ന് ബോളർമാരുടെ മോശമായ തെരഞ്ഞെടുപ്പായിരുന്നു. സ്‌ക്വാഡിലേക്ക് ഇന്ത്യ കേവലം മൂന്നു ബോളർമാരെ മാത്രമായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ ആവേഷ് ഖാൻ പൊതിരെ തല്ലുകൊള്ളാൻ തുടങ്ങിയതോടെ ഇന്ത്യൻ ടീമിന്റെ ബാലൻസ് നഷ്ടപ്പെടുന്നതാണ് കണ്ടത്. എന്നാൽ ഇതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് നാല് സിം ബോളർമാരെയാണ് ഇന്ത്യ തങ്ങളുടെ ട്വന്റി20 ലോകകപ്പിനുള്ള സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

   

ഭൂവനേശ്വർകുമാർ, അർഷദീപ് സിംഗ്, ഹർഷൽ പട്ടേൽ, ജസ്പ്രിറ്റ് ബുമ്ര എന്നിവരാണ് ഇന്ത്യയുടെ ലോകകപ്പിലെ സീം ബോളർമാർ. എന്നാൽ ഈ തെരഞ്ഞെടുപ്പിലും അപാകത ചൂണ്ടികാട്ടിയിരിക്കുകയാണ് ഓസ്ട്രേലിയയുടെ മുൻ പേസർ മിച്ചൽ ജോൺസൺ.ഓസ്ട്രേലിയൻ സാഹചര്യങ്ങളിൽ കേവലം നാല് സിം ബോളർമാരെ മാത്രം ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെടുത്തിയത് വലിയ റിസ്കാണ് എന്ന് ജോൺസൺ പറയുന്നു. “ഓസ്ട്രേലിയയിൽ കളിക്കുമ്പോൾ ടീമിൽ മൂന്ന് സീമർമാരെ ആവശ്യമായിവരും. ചില സാഹചര്യങ്ങളിൽ ഇത് നാലുമാവും.

   

ഉദാഹരണമായി പേർത്തിൽ കളിക്കുമ്പോൾ ടീമുകൾക്ക് നാല് സിം ബോളർമാരെ വേണം. അങ്ങനെ വരുമ്പോൾ ഇന്ത്യയ്ക്ക് സ്ക്വാഡിൽ ഉള്ള മുഴുവൻ സീമർമാരെയും ഇറക്കേണ്ടിവരും. അതിനാൽതന്നെ നാലു പേരെ മാത്രം സ്ക്വാഡിൽ ഉൾപ്പെടുത്തിയത് അല്പം റിസ്ക് ആയി തോന്നുന്നുണ്ട്.”- ജോൺസൺ പറഞ്ഞു. ഇതോടൊപ്പം സീം ബൗളർമാരുടെ സ്പീഡിനെ സംബന്ധിച്ചും ജോൺസൺ തന്റെ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി.

   

“ഒരു ടീമിൽ 145ന് മുകളിൽ സ്പീഡ് എറിയുന്ന ഒരു ബോളർ ഉണ്ടെങ്കിൽ, അതേ സ്പീഡിൽ തന്നെ മറ്റൊരു ബോളർ എറിയേണ്ട ആവശ്യമില്ല. ഇരുബോളർമാർക്കും പരസ്പരം ഒരു കോമ്പിനേഷൻ കണ്ടെത്താൻ സാധിച്ചാൽ മതി.”- മിച്ചൽ ജോൺസൻ കൂട്ടിച്ചേർക്കുന്നു. ഇന്ത്യൻ സ്‌ക്വാഡിൽ ഒരു പേസറുടെ അഭാവം നിലനിൽക്കുന്നതായി തന്നെയാണ് മിച്ചൽ ജോൺസൺ പറയുന്നത്. നിലവിലെ സ്ക്വാഡ് പ്രകാരം മത്സരങ്ങളിൽ ഇന്ത്യ രണ്ടു ഫാസ്റ്റ് ബോളർമാരെയും ഹർദിക് പാണ്ഡ്യയെയും രണ്ടു സ്പിന്നർമാരെയും കളിപ്പിക്കാനാണ് സാധ്യതയെന്നും ജോൺസൺ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *