അർഷദീപ് ഞാൻ കണ്ടതിൽ ഏറ്റവും മികച്ച ബോളർ രോഹിത് പറഞ്ഞത് കേട്ടോ

   

ഏഷ്യാകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലെ പരാജയങ്ങൾ ഇന്ത്യൻ ടീമിനെ വളരെയധികം ഞെട്ടിച്ചിട്ടുണ്ട്. പലരും ഒരുപാട് റൺസ് വിട്ടുനൽകിയ ഇന്ത്യൻ പേസർമാരെ മത്സരശേഷം വിമർശിക്കുകയുണ്ടായി. ആവേഷ് ഖാനും അർഷാദീപ് സിങ്ങും കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ മോശം പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അർഷദീപ് സിംഗിനെ പ്രശംസിച്ചാണ് ഇപ്പോൾ രോഹിത് ശർമ രംഗത്ത് വന്നിരിക്കുന്നത്.

   

അവസാന ഓവറുകളിൽ മികച്ച ബോളിംഗ് പ്രകടനം കാഴ്ചവയ്ക്കാനുള്ള അർഷദീപിന്റെ കഴിവിനെയാണ് രോഹിത് ശർമ പ്രശംസിക്കുന്നത്. അർഷാദീപിന്റെ ആത്മവിശ്വാസം തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന് രോഹിത് പറയുകയുണ്ടായി. “വളരെ ആത്മവിശ്വാസമുള്ള ഒരു ബോളറാണ് അർഷാദീപ്. അതുകൊണ്ടാണ് അയാൾ ഇന്ത്യൻ ടീം അംഗമായി നിലനിൽക്കുന്നതും. അതുകൊണ്ടാണ് പല ക്രിക്കറ്റർമാർക്ക് സ്‌ക്വാഡിൽ ഇടം കണ്ടെത്താൻ സാധിക്കാതെ വന്നിട്ടും അർഷദീപ് സ്ക്വാഡിൽ തുടരുന്നത്.

   

അയാളുടെ മനസ്സ് വളരെ ലളിതമാണ്. കരിയറിന്റെ ആദ്യസമയങ്ങളിൽ ഇത്ര ആത്മവിശ്വാസത്തോടെ കളിക്കുന്നവരെ ഞാൻ കണ്ടിട്ടില്ല. പ്രത്യേകിച്ച് ഇന്ത്യയ്ക്കായി കളിക്കുമ്പോൾ.”-രോഹിത് ശർമ പറയുന്നു. “ടീമിന്റെ വിജയത്തിനായി അർഷദീപിന് വലിയ ആഗ്രഹം ഉണ്ട്. ക്യാപ്റ്റൻ എന്ന നിലയിൽ ഞാനും കോച്ച് എന്നാ നിലയിൽ ദ്രാവിഡും അർഷാദീപിന്റെ സമീപനത്തിൽ വളരെയധികം സംതൃപ്തരാണ്. അത് ഭാവിയിൽ ഇന്ത്യയ്ക്ക് ഗുണം ചെയ്യുകയും ചെയ്യും.”- രോഹിത് ശർമ കൂട്ടിച്ചേർത്തു.

   

കൂടാതെ പാകിസ്ഥാനെതിരെയുള്ള മത്സരത്തിൽ നിർണായകമായ ക്യാച്ച് അർഷദീപ് നഷ്ടപ്പെടുന്നതിനെ കുറിച്ച് രോഹിത് സംസാരിക്കുകയുണ്ടായി. ” ആ ക്യാച്ച് എടുക്കാൻ സാധിക്കാത്തതിൽ അർഷദീപ് നിരാശനായിരുന്നു. എന്നാൽ അവസാന ഓവർ അയാൾ നന്നായിത്തന്നെ ബോൾ ചെയ്യുകയും ആസിഫ് അലിയെ പുറത്താക്കുകയും ചെയ്തു. അത് കാണിക്കുന്നത് അയാളുടെ ആത്മവിശ്വാസം തന്നെയാണ്. “- ശർമ പറഞ്ഞുവയ്ക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *