പന്തിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തരുത് ആകാശ് ചോപ്ര പറഞ്ഞത് കേട്ടോ

   

ഇന്ത്യക്കായി കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ മോശം പ്രകടനങ്ങൾ തുടരുന്ന ക്രിക്കറ്ററാണ് പന്ത്. ഏഷ്യകപ്പിൽ അടക്കം ഇന്ത്യക്കായി ഓർത്തുവയ്ക്കാവുന്ന പ്രകടനം റിഷഭ് പന്ത് കാഴ്ചവെച്ചിട്ടില്ല. എന്നിട്ടും ഇന്ത്യ പന്തിനെ സ്ക്വാഡിൽ ഉൾപ്പെടുത്തിയത് പലർക്കും അത്ഭുതം തന്നെയായിരുന്നു. ഓസ്ട്രേലിയയിൽ എത്തിയശേഷം ആദ്യ രണ്ടു പരിശീലനമത്സരങ്ങളിലും പന്ത് മോശം ഫോം തുടർന്നു. അതിനാൽതന്നെ സന്നാഹ മത്സരത്തിൽ ഇന്ത്യ പന്തിനെ ടീമിൽ ഉൾപ്പെടുത്തിയില്ല. അവസാന മിനുറ്റിലെ പരീക്ഷണമായി പന്തിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തരുത് എന്നാണ് ഇന്ത്യൻ ക്രിക്കറ്റർ ആകാശ് ചോപ്ര ഇപ്പോൾ പറയുന്നത്.

   

മധ്യനിരയിലും മുൻനിരയിലും തുടർച്ചയായി പരാജയപ്പെട്ട പന്തിനെ ഇനിയും പരീക്ഷണമായി ടീമിൽ ഉൾപ്പെടുത്തുന്നത് ദോഷം ചെയ്യും എന്നാണ് ചോപ്രയുടെ പക്ഷം. “എന്താണ് അവർ ചെയ്യുന്നത്? പന്തിനെ മുൻനിരയിൽ പരീക്ഷിച്ചു. ശേഷം മധ്യനിരയിൽ പരീക്ഷിച്ചു. എന്നിട്ടും പന്തിനെ ടീമിൽ കളിപ്പിക്കണോ വേണ്ടയോ എന്ന് അവർക്ക് അറിയില്ലേ”- ആകാശ് ചോപ്ര ചോദിക്കുന്നു.

   

“ഒരു അവസാനപരീക്ഷണമായി ഇന്ത്യ പന്തിനെ ടീമിൽ ഉൾപ്പെടുത്താൻ തയ്യാറായാൽ അതൊരു മോശം തീരുമാനം എന്ന് പറയാനാകൂ. അതിനാൽ തന്നെ ഇന്ത്യ നിലവിലുള്ള ആറു ബാറ്റർമാരെ തന്നെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താൻ തയ്യാറാവണം. അല്ലാത്തപക്ഷം ദോഷം ചെയ്യും.”- ചോപ്ര പറയുന്നു.

   

കഴിഞ്ഞ മത്സരങ്ങളിലൊക്കെ വിവിധ പൊസിഷനിൽ പരീക്ഷിച്ചിട്ടും മോശം പ്രകടനം തന്നെയായിരുന്നു പന്ത് കാഴ്ചവച്ചത്. പലപ്പോഴും സാഹചര്യത്തിനനുസരിച്ച് സംയമനപൂർവ്വം കളിക്കാൻ പന്ത് തയ്യാറാകുന്നില്ല. പന്തിന് പകരം ദിനേശ് കാർത്തിക്കിനെയായിരുന്നു ഇന്ത്യ ആദ്യ സന്നാഹ മത്സരത്തിൽ ഉൾപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *