തോൽവികൊണ്ടും തീർന്നില്ല!! കളിച്ച് കിട്ടിയ ക്യാഷും ഇന്ത്യ തിരികെ കൊടുക്കണം!! ഇന്ത്യയുടെ വിധി

   

ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിൽ ഞെട്ടിക്കുന്ന പരാജയം തന്നെയായിരുന്നു ഇന്ത്യയ്ക്കുണ്ടായത്. മത്സരത്തിൽ ഒരു വിക്കറ്റിന് അത്ഭുതകരമായി ബംഗ്ലാദേശ് വിജയിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഇന്ത്യയ്ക്ക് മറ്റൊരു പണി കൂടി എത്തിയിരിക്കുകയാണ്. മത്സരത്തിൽ സ്ലോ ഓവർ റേറ്റിന്റെ പേരിൽ വലിയൊരു തുക ഇന്ത്യക്ക് പിഴ അടയ്ക്കണം. മാച്ച് റഫറി രഞ്ജൻ മധുഗലയാണ് ഈ പിഴ കളിക്കാർക്കുമേൽ ചുമത്തിരിക്കുന്നതായി സ്ഥിരീകരിച്ചത്.

   

കൃത്യസമയത്ത് മത്സരം അവസാനിപ്പിക്കാൻ സാധിക്കാതിരുന്ന ഇന്ത്യ മത്സരത്തിൽ 4 ഓവറുകൾക്ക് പിന്നിലായിരുന്നു. സാധാരണയായി ഐസിസി കോഡ് ഓഫ് കണ്ടക്റ്റിൽ ആർട്ടിക്കിൾ 2.22 പ്രകാരം ഇത്തരം മത്സരങ്ങളിൽ സ്ലോ ഓവർ റൈറ്റ് തുടർന്നാൽ, ഒരു ഓവറിന് മാച്ച്ഫിയുടെ 20% വെച്ചാണ് കളിക്കാർ പിഴ അടക്കേണ്ടത്. ഇന്ത്യ നാല് ഓവറുകൾക്ക് പിന്നിലായിരുന്നതിനാൽ തന്നെ ഓരോ കളിക്കാരും തങ്ങളുടെ മാച്ച് ഫിയുടെ 80 ശതമാനം പിഴ അടയ്ക്കണം.

   

ഇന്ത്യൻ നായകൻ രോഹിത് ശർമ ഇതിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ അംഗീകരിച്ചിട്ടുണ്ട്. അതിനാൽതന്നെ മറ്റു തടസ്സങ്ങൾ ഒന്നും തന്നെയില്ല. മത്സരത്തിൽ ഇന്ത്യൻ ബാറ്റിങ്ങിന്റെ തകർച്ച തന്നെയായിരുന്നു കാണാനായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് നിയോഗിക്കപ്പെട്ട ഇന്ത്യ ബംഗ്ലാദേശ് ബോളർമാർക്ക് മുൻപിൽ വിറച്ചു. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 186 എന്ന ചെറിയ സ്കോറിൽ ഓൾഔട്ട് ആവുകയായിരുന്നു.

   

മറുപടി ബാറ്റിംഗിൽ കൃത്യമായ സമയങ്ങളിൽ ബംഗ്ലാദേശിന്റെ വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യയുടെ ബോളർമാർക്ക് സാധിച്ചു. അങ്ങനെ 136ന് 9 എന്ന നിലയിൽ ബംഗ്ലാദേശ് തകർന്നു. എന്നാൽ അവസാന വിക്കറ്റിൽ മെഹ്ദി ഹസ്സൻ അടിച്ചുതകർത്തതോടെ ഇന്ത്യ മത്സരത്തിൽ പരാജയമറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *