ജലജ് സക്സേനയുടെ തീയുണ്ട ബോളുകൾക്കു മുമ്പിൽ വിറച്ചു വീണ് ചത്തീസ്ഗഡ്. രഞ്ജി ട്രോഫിയിൽ ഛത്തീസ്ഗഡിനെതീരായ മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയമാണ് കേരളത്തിന് ലഭിച്ചത്. മത്സരത്തിന്റെ 2 ഇന്നിങ്സുകളിലുമായി കേരളത്തിനായി 11 വിക്കറ്റുകൾ നേടിയ സക്സേനയാണ് കേരളത്തിന്റെ പോരാളി. രഞ്ജി ട്രോഫിയിലെ ഈ വിജയം വലിയ ആത്മവിശ്വാസം തന്നെയാണ് കേരളത്തിന് നൽകിയിരിക്കുന്നത്.
മത്സരത്തിൽ ടോസ് നേടിയ സഞ്ജു സാംസൺ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനം ശരിവെക്കുന്ന തുടക്കമായിരുന്നു കേരളത്തിന് ലഭിച്ചത്. സക്സനയുടെ മികവാർന്ന ബോളിങ്ങിന് മുമ്പിൽ ഛത്തീസ്ഗഡ് തകർന്നു. ആദ്യ ഇന്നിങ്സിൽ കേവലം 149 റൺസ് മാത്രമാണ് ചത്തീസ്ഗഡ് നേടിയത്. സക്സേന ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റുകൾ നേടി. മറുപടി ബാറ്റിംഗിൽ രോഹൻ പ്രേമും(77) സച്ചിൻ ബേബിയും(77) സഞ്ജു സാംസനും(46) കേരളത്തിനായി പ്രകടനങ്ങൾ കാഴ്ചവെച്ചു. അങ്ങനെ 162 റൺസിന്റെ ലീഡ് കേരളത്തിന് ലഭിച്ചു.
രണ്ടാം ഇന്നിങ്സിൽ കുറച്ചുകൂടി മെച്ചപ്പെട്ട ബാറ്റിംഗ് പ്രകടനമാണ് ചത്തീസ്ഗഡ് നടത്തിയത്. സെഞ്ച്വറി നേടിയ ഹർമൻപ്രീറ്റ് സിംഗിന്റെ ബലത്തിൽ ചത്തീസ്ഗഡ് 257 റൺസ് നേടി. ഇന്നിംഗ്സിൽ 6 വിക്കറ്റുകളാണ് സക്സേന നേടിയത്. ഇതോടെ കേരളത്തിന്റെ വിജയലക്ഷ്യം 126 റൺസായി മാറി.
തങ്ങളുടെ അവസാന ഇന്നിംഗ്സിൽ വളരെ ശാന്തമായിയായിരുന്നു കേരളത്തിന്റെ ഓപ്പണർമാർ ആരംഭിച്ചത്. എന്നാൽ പിന്നീട് ഓപ്പണർമാർ അടിച്ചുതകർത്തു. 58 പന്തുകളിൽ 66 റൺസ് നേടിയ പൊന്നൻ രാഹുലും, 27 പന്തുകളിൽ 40 റൺസ് നേടിയ രോഹൻ കുന്നുമ്മലും കേരളത്തെ വിജയക്കൊടി കാണിച്ചു. മത്സരത്തിൽ മൂന്നു വിക്കറ്റുകൾക്കാണ് കേരളം വിജയിച്ചത്.