രാഹുലിന് പകരം ലോകകപ്പിലേക്ക് പുതിയ ഓപ്പണറെ നിർദ്ദേശിച്ച് ബ്രറ്റ് ലീ!! ഇവൻ എത്തിയാൽ സംഭവം പൊളിക്കും!!

   

സമീപകാലത്ത് ഇന്ത്യൻ ടീമിനായി മോശം പ്രകടനങ്ങൾ തുടർന്ന ക്രിക്കറ്ററാണ് കെ എൽ രാഹുൽ. ട്വന്റി20 ലോകകപ്പിലും ബംഗ്ലാദേശിനെതിരായ പരമ്പരയിലുമൊക്കെ രാഹുലിന്റെ മോശം പ്രകടനങ്ങൾ ഒരുപാട് വിമർശനങ്ങൾക്കും വഴി വച്ചിരുന്നു. 2023ലെ 50 ഓവർ ലോകകപ്പ് അരികിലെത്തിയ സാഹചര്യത്തിൽ രാഹുലിന്റെ ഈ മോശം ഫോം ഇന്ത്യയ്ക്ക് തലവേദന ഉണ്ടാക്കുന്നുണ്ട്. ഈ അവസരത്തിൽ രാഹുലിനു പകരം ലോകകപ്പിലേക്ക് മറ്റൊരു ഓപ്പണറെ നിശ്ചയിക്കുകയാണ് മുൻ ഓസ്ട്രേലിയൻ പേസർ ബ്രറ്റ് ലീ.

   

രാഹുലിന് പകരക്കാരനായി 50 ഓവർ ലോകകപ്പിൽ ഇഷാൻ കിഷൻ രോഹിത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യണമെന്നാണ് ബ്രറ്റ് ലീയുടെ അഭിപ്രായം. അങ്ങനെയെങ്കിൽ ഇന്ത്യക്ക് ടൂർണമെന്റിൽ ഗുണമുണ്ടാകുമെന്ന് ബ്രറ്റ് ലീ കരുതുന്നു. “ബംഗ്ലാദേശിനെതിരെ നേടിയ തകർപ്പൻ ഡബിൾ സെഞ്ചുറിയോടെ 2023ലെ ലോകകപ്പിനായുള്ള ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനത്തേക്ക് ഇഷാൻ കിഷൻ ഒരു വലിയ ചുവടുവച്ചിരിക്കുകയാണ്. അങ്ങനെ സംഭവിക്കുമോ എന്നെനിക്കറിയില്ല. പക്ഷേ അങ്ങനെ സംഭവിക്കണം. കിഷൻ ഏകദിനങ്ങളിലെ ഏറ്റവും വേഗതയേറിയ ഡബിൾ സെഞ്ച്വറി നേടിയ കളിക്കാരനാണ്.”- ബ്രറ്റ് ലീ പറയുന്നു.

   

“എന്നിരുന്നാലും കിഷന് സ്ഥിരത പുലർത്താൻ സാധിക്കുകയാണെങ്കിൽ, അയാൾ ഫിറ്റായി അടുത്ത കുറച്ചു മത്സരങ്ങൾ ടീമിനൊപ്പം ഉണ്ടാവണം. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഇഷാൻ കിഷൻ തന്നെയാവും ഇന്ത്യയുടെ ലോകകപ്പിലെ ഓപ്പണർ എന്ന കാര്യം ഉറപ്പാണ്.”- ബ്രറ്റ് ലീ കൂട്ടിച്ചേർക്കുന്നു.

   

ഇതോടൊപ്പം കരിയറിൽ മുമ്പോട്ടു പോകുമ്പോൾ താൻ നേടിയ ഡബിൾ സെഞ്ചുറിയെപറ്റി കിഷൻ മറക്കണമെന്നും ലീ പറയുകയുണ്ടായി. അങ്ങനെ മറന്ന് കൂടുതൽ നേട്ടങ്ങൾക്കായി ഇഷാൻ കിഷൻ ശ്രമിക്കണം എന്നാണ് ബ്രറ്റ് ലീയുടെ പക്ഷം. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ വെറും 132 പന്തുകളിലായിരുന്നു ഇഷാൻ കിഷൻ ഇരട്ട സെഞ്ച്വറി നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *