ബൂംമ്രയ്ക്ക് കൂട്ടായി അവന്‍ തിരിച്ചുവന്നാല്‍ ഇന്ത്യക്ക് ലോകകപ്പ് കിട്ടും !! അവസാന വഴി അതുമാത്രം – പാര്‍ഥിവ് പട്ടേല്‍ പറയുന്നു

   

ഇന്ത്യയുടെ ട്വന്റി20 പരമ്പരകൾ നടന്നുവരികയാണ്. ഏഷ്യാകപ്പും ട്വന്റി 20 ലോകകപ്പും അടുത്തുതന്നെ നിൽക്കുമ്പോൾ ശക്തമായ ഒരു ബോളിംഗ് യൂണിറ്റും ബാറ്റിംഗ് ലൈനപ്പും കണ്ടെത്തേണ്ടത് ഇന്ത്യയുടെ ആവശ്യം തന്നെയാണ്. ഇന്ത്യയുടെ ബോളിംഗ് യൂണിറ്റ് സംബന്ധിച്ചുള്ള തന്റെ കാഴ്ചപ്പാട് രേഖപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ മുൻതാരം പാർഥിവ് പട്ടേല്‍.

   

2022 ട്വന്റി20 ലോകകപ്പിലേക്ക് താന്‍ നിര്‍ദേശിക്കുന്നത് ജസ്പ്രീറ്റ് ബൂംമ്ര, മുഹമ്മദ് ഷാമി, ഭുവനേശ്വര്‍ കുമാർ എന്നീ ത്രിമൂർത്തികളെയാണ് എന്ന് പട്ടേൽ പറയുന്നു. ഹര്‍ഷല്‍ പട്ടേലിനെയും ആവേഷ്ഖാനെയും അര്‍ഷ്ദ്വീപ് സിംഗിനെയുമൊക്കെ ഇന്ത്യയുടെ മൂന്നാം പേസറാവാൻ പരീക്ഷിക്കുമ്പോഴും മുഹമ്മദ് ഷാമിയാണ് കൃത്യമായ ചോയ്സ് എന്ന് പട്ടേൽ പറഞ്ഞുവയ്ക്കുന്നു.

   

”നമ്മൾ ദിനേശ് കാർത്തിക്കിന്റെ കാര്യമെടുത്താൽ അയാളുടെ ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ ടീമിൽ എത്തിയത്. അങ്ങനെ നോക്കുമ്പോൾ ഐപിഎല്ലിൽ ഗുജറാത്ത് ടീമിനെ ജേതാക്കൾ ആക്കാന്‍ പാകം മികച്ച പെർഫോമൻസാണ് ഷാമിയും പുറത്തെടുത്തത്. ആദ്യ ഓവറുകളിൽ വിക്കറ്റുകൾ വീഴ്ത്താന്‍ ഷാമി മിടുക്കനുമാണ്. അവസാന ലോകകപ്പിലെ അതേ ബോളിംഗ് ലൈനപ്പ് ഇത്തവണയും തെരഞ്ഞെടുക്കുന്നതാണ് ഉത്തമം. ” – പാര്‍ത്ഥിവ് പറഞ്ഞുവയ്ക്കുന്നു.

   

2021 ട്വന്റി20 ലോകകപ്പിൽ താരതമ്യേന മികച്ച പ്രകടനമായിരുന്നു മുഹമ്മദ് ഷാമി കാഴ്ചവച്ചത്.. ലോകകപ്പിൽ ആറു വിക്കറ്റുകൾ ഷാമി സ്വന്തമാക്കുകയും ഉണ്ടായി. ശേഷം ഐപിഎല്ലിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. 2022 ലോകകപ്പ് ടീമിലേക്ക് ഷാമി തിരിച്ചെത്തും എന്ന് തന്നെയാണ് ആരാധകർ വിശ്വാസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *