ബോൾട്ടിന് ഇനി കിട്ടാൻ പോകുന്നത് ഇത്ര പണം!! ന്യൂസിലൻഡിൽ നിന്ന് കാര്യത്തിൽ തെറ്റ് പറയാനാവില്ല!!

   

ന്യൂസിലൻഡ് സ്റ്റാർ പേസ് ബോളർ ട്രെൻഡ് ബോൾട്ട് ന്യൂസിലാൻഡിന്റെ സെൻട്രൽ കോൺടാക്ടിൽ നിന്ന് ഒഴിവായത് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തുന്നതിനും ട്വന്റി20 ലീഗുകൾ കളിക്കുന്നതിനുമാണ് ബോൾട്ട് സെൻട്രൽ കോൺട്രാക്ടിൽ നിന്ന് പിന്മാറിയത്. ഇക്കാര്യത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനാണ്. ട്വന്റി20 ലീഗ് ക്രിക്കറ്റിൽ കളിച്ചാൽ ട്രെന്റ് ബോൾട്ടിന് കൂടുതൽ പണം ലഭിക്കുമെന്നാണ് അശ്വിൻ പറയുന്നത്..

   

പ്രൊഫഷണൽ ക്രിക്കറ്റർമാരുടെ കരിയർ ഒരുപാട് നാൾ നിൽക്കുന്നതല്ലെന്നും അതിനാൽ ഇത്തരം അവസരങ്ങൾ ഉപയോഗിക്കേണ്ടിവരുമെന്നും അശ്വിൻ പറഞ്ഞുവയ്ക്കുന്നു. “ബോൾട്ടിന്റെ ഐപിഎൽ കോൺട്രാക്ട് 8.25 കോടി രൂപയാണ്. നിലവിൽ അദ്ദേഹം ന്യൂസിലാൻഡിന്റെ സെൻട്രൽ കോൺടാക്ടിൽ നിന്നും മാറിയാൽ അയാൾക്ക് ഐപിഎൽ, CSA ട്വന്റി20, UAE ട്വന്റി20 തുടങ്ങിയ ടൂർണമെന്റുകൾ കളിക്കാനാവും. അങ്ങനെയെങ്കിൽ ന്യൂസിലാൻഡിനായി കളിച്ചാൽ ലഭിക്കുന്നതിനും പണം ബോൾട്ടിന് ലഭിക്കും.”- അശ്വിൻ പറയുന്നു.

   

“അഥവാ അയാൾ കോൺട്രാക്ട് ഒപ്പിട്ടാൽ ന്യൂസിലാൻഡ് ബോർഡ് അത് തീരുന്നതുവരെ കളിക്കാൻ ആവശ്യപ്പെടണം. അതുകൊണ്ടുതന്നെ സാമ്പത്തികപരമായ കാര്യങ്ങൾ കൊണ്ടാവും അയാൾ ന്യൂസിലാൻഡിന്റെ സെൻട്രൽ കോൺടാക്ടിൽ നിന്ന് ഒഴിവായത്.”-അശ്വിൻ കൂട്ടിച്ചേർക്കുന്നു. ഇതിനോടൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഭാവിയെ ലീഗ് ക്രിക്കറ്റ് നന്നായി ബാധിക്കുമെന്നും അശ്വിൻ പറയുകയുണ്ടായി.

   

” ഫ്രഞ്ചസീ ക്രിക്കറ്റ് വലിയ രീതിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിനെ ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ ലീഗ് ക്രിക്കറ്റിനെ നമ്മൾ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. അന്താരാഷ്ട്ര ക്രിക്കറ്റ് തന്നെയാണ് ലോക ക്രിക്കറ്റിലെ മികച്ചതാകുന്നത്. ” – അശ്വിൻ പറഞ്ഞുവയ്ക്കുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന് പുറമേ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ ഫ്രാഞ്ചിസി ക്രിക്കറ്റ് ശക്തമാക്കിയതോടെയാണ് ബോൾട്ടിന്റെ ഈ പ്രവർത്തി എന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *