ബിഗ്ബിയിലെ മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ച് ഫഹദ്… ബിലാൽ കരയുന്നത് വ്യത്യസ്തമായി…

   

കയ്യെത്തും ദൂരത്ത് എന്ന സിനിമയിലൂടെ മലയാള സിനിമ മേഖലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഫഹദ് ഫാസിൽ. അന്ന് നിരവധി കുറ്റപ്പെടുത്തലുകൾ താരത്തിന് നേരിടേണ്ടി വന്നു എങ്കിലും ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഫഹദ് ഫാസിൽ. അഭിനയമികവു കൊണ്ട് മാത്രം നിരവധി മികച്ച കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ച നടനാണ് ഫഹദ് ഫാസിൽ. വ്യത്യസ്ത മാര്‍ന്ന പല വേഷങ്ങളും താരം ഇതിനോടകം കൈകാര്യം ചെയ്തു. മികച്ച നടനുള്ള സംസ്ഥാന സർക്കാർ അവാർഡ്.

   

മികച്ച സഹനടനുള്ള ദേശീയ പുരസ്കാരവും താരം നേടിയിട്ടുണ്ട്. താരം കണ്ണുകളിലൂടെ പോലും അഭിനയിച്ചു എന്നാണ് ഓരോരുത്തരും ഫഹദിനെ പറ്റി പറയുന്നത്. എന്നാൽ താൻ എങ്ങനെയാണ് ഒരു കഥാപാത്രത്തെ കുറിച്ച് പഠിക്കുന്നത്. ഒരു കഥാപാത്രമായി തീരുന്നത് എന്നതിനെക്കുറിച്ച് ഫഹദ് തുറന്നു പറഞ്ഞിരിക്കുകയാണ്. 2007ൽ പുറത്തിറങ്ങിയ അമൽ നിരദ് ചിത്രമാണ് ബിഗ് ബി. ചിത്രത്തിൽ മമ്മൂട്ടി കൈകാര്യം ചെയ്യുന്ന ബിലാൽ എന്ന കഥാപാത്രം തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്എന്നിട്ട് തരം പറയുന്നു.

   

ഓരോ കഥാപാത്രങ്ങളും വ്യത്യസ്തമായ രീതിയിലാണ് കരയുന്നത് എന്ന് മനസ്സിലാക്കിയത് അങ്ങനെയാണെന്നാണ് താരം പറയുന്നത്. പലപ്പോഴും ബിലാലിന് കരയാൻ സാധിക്കുമോ എന്ന് എനിക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. എന്നാൽ നാലാമത്തെ അനിയനെ കൊന്നുകഴിയുമ്പോൾ അദ്ദേഹത്തിന്റെ കരച്ചിൽ മറ്റുള്ള കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു. ഓരോ കഥാപാത്രത്തെയും വിശദമായി പഠിക്കുമ്പോൾ എഴുതിയ.

   

സാധനം ഷൂട്ട് ചെയ്യുമ്പോൾ തികച്ചും നാച്ചുറലായി ഇൻവോൾവ് ആകും എന്നും താരം പറഞ്ഞു. ചില സിനിമകളിൽ കരയേണ്ട സീൻ ആയിരിക്കാം എന്നാൽ അഭിനയിക്കുന്ന സമയത്ത് ആ രംഗങ്ങളിൽ കരയേണ്ടതായി വരില്ല എന്നും ഫഹദ് ഫാസിൽ പറഞ്ഞു. നവാഗതനായ സംവിധായകൻ സജിമോൻ സംവിധാനം ചെയ്യുന്ന മലയൻകുഞ്ഞ് ആണ് ഫഹദിന്റെ ഏറ്റവും പുതിയ പുറത്തിറങ്ങാനുള്ള സിനിമ. ജൂലൈ 22ന് ചിത്രം തിയേറ്ററിൽ എത്തും എന്നാണ് വിവരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *