മലയാളത്തിലെ നടന വിസ്മയമാണ് മോഹൻലാൽ. നാല്പതോളം വർഷങ്ങളായി താരം സിനിമയിൽ സജീവമാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലും നിരവധി വേഷങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിർമ്മാതാവ് അഭിനേതാവ് ഗായകൻ തുടങ്ങിയ മേഖലകളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ സംവിധാനം എന്ന പദവി അലങ്കരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല ആ കുറവ് കൂടി നികത്തുകയാണ് താരം. തന്റെ പുതിയ സിനിമയായ ബറോസാണ് താരം സംവിധാനം ചെയ്യുന്നത്.
നിരവധി പ്രത്യേകതകൾ മറഞ്ഞിരിക്കുന്ന ആരാധകരെ ഏറെ ആവേശം കൊള്ളിക്കുന്ന സിനിമ ആകും ബറോസ് എന്നാണ് പ്രേക്ഷകരുടെ വിശ്വാസം. ഗാർഡീയൻ ഓഫ് ദി ഗാമാസ് ട്രഷർ എന്നാണ് സിനിമയുടെ ടാഗ് ലൈൻ. വാസ്കോഡഗാമയുടെ നിധിയുടെ സൂക്ഷിപ്പുകാരൻ എന്നാണ് സിനിമയുടെ പ്രമേയം. അക്കാലത്തെ കടൽ മാർഗ്ഗമുള്ള വ്യാപാരത്തെപ്പറ്റി സിനിമ പറയുന്നുണ്ട്. ജിജോ പുന്നൂസാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഗോവ പോർച്ചുഗൽ തുടങ്ങിയ സ്ഥലങ്ങളിൽ ആണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
ഒരു ത്രീഡി ചിത്രമായാണ് സിനിമ തീയറ്ററുകളിൽ എത്തുക. കഴിഞ്ഞദിവസം ഈ സിനിമയുടെ പാക്കപ്പ് പറഞ്ഞിരുന്നു. അതിനോടനുബന്ധിച്ച് ചില ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വയറിലായിരുന്നു. വിദേശ നടിയായ പാസ് വേഗ ഗുരു സോമസുന്ദരം എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ബറോസ് ചിത്രീകരണം പാക്കപ്പ് ആയതിന്റെ ചിത്രങ്ങൾ വൈറലായതോടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും ചർച്ച ചെയ്തതും ബറോസ് ടീമിനൊപ്പം ഇരിക്കുന്ന പ്രണവ് മോഹൻലാലിനെ പറ്റിയാണ്.
ഇത്രയും നാൾ ഈ സിനിമയിൽ ഉള്ളതായി. ഏതെങ്കിലും ഒരു വേഷമോ അല്ലെങ്കിൽ സിനിമയിൽ എന്തെങ്കിലും കാര്യം ചെയ്യുന്നതായി അറിയിച്ചിരുന്നില്ല. എന്നാൽ അപ്രതീക്ഷിതമായി പ്രണവ് മോഹൻലാലിനെ ബറോസ് ടീമിന്റെ ഫോട്ടോയിൽ കണ്ടതാണ് എല്ലാവരെയും ത്രില്ലടിപ്പിച്ചിരിക്കുന്നത്. ഇത് കണ്ടതോടെ നടനാണോ സഹനടനാണോ അതോ സഹ സംവിധായകൻ ആണോ എന്ന് സംശയത്തിലാണ് ആരാധകർ.