(Video) കോഹ്ലിയോട് കോർത്ത് ബംഗ്ലാദേശ് ടീമംഗങ്ങൾ!! പണി തിരികെ കൊടുക്കുമെന്ന ഭാവത്തിൽ വിരാട്!!

   

ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റിനിടെ ശാന്തത നശിച്ച വിരാട് കോഹ്ലി. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ മെഹദി ഹസൻ മിറാസിന്റെ പന്തിൽ കോഹ്ലിയുടെ വിക്കറ്റ് നഷ്ടമായിരുന്നു. മെഹദി ഹസന്റെ ബോൾ കോഹ്ലി പ്രതിരോധിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പാഡിൽ തട്ടിയ ബോൾ ഷോർട്ട്ലെഗ്ഗിൽ നിന്ന ഫീൽഡർ മുമിനൽ ഹക്കിന്റെ കൈകളിലെത്തി. അതിനുശേഷമായിരുന്നു മൈതാനത്ത് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.

   

വിരാട് കോഹ്ലിയെ അത്ഭുതപ്പെടുത്തിയ പുറത്താക്കൽ തന്നെയായിരുന്നു അത്. ശേഷം പുറത്തായ കോഹ്ലി ഡ്രസ്സിംഗ് റൂമിലേക്ക് നടന്നു. എന്നാൽ ആവേശത്തിൽ ആറാടിയ മെഹദിഹസൻ കോഹ്ലിയുടെ മുൻപിൽ പരിഹാസവുമായി വന്നതോടെ കഥ മാറി. ശേഷം ബംഗ്ലാദേശ് ബോളർ തൈജുൽ ഇസ്ലാമിനോട് ഇക്കാര്യത്തിന്റെ പേരിൽ കോഹ്ലി സംവാദത്തിൽ ഏർപ്പെട്ടു. എന്നാൽ ബംഗ്ലാദേശ് നായകൻ ഷക്കീബ് അൽ ഹസനും ഓൺ ഫീഡ് അമ്പയർമാരുമെത്തി കോഹ്ലിയെ ശാന്തനാക്കുകയാണ് ഉണ്ടായത്.

   

സംഭവം നടന്ന നിമിഷങ്ങൾക്കകം തന്നെ ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റി. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിലും വിരാട് കോഹ്ലി തന്റെ മോശം ഫോം തുടരുന്നതാണ് കണ്ടത്. കഴിഞ്ഞ 10 ടെസ്റ്റ് ഇന്നിങ്സുകളിൽ ഒരിക്കൽ പോലും 50 റൺസ് പിന്നീടാൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടില്ല. 2014ൽ മാത്രമായിരുന്നു കോഹ്ലി ഇതുപോലെ മോശം പ്രകടനം ആവർത്തിച്ചത്.

   

ടെസ്റ്റ് മത്സരത്തിലേക്ക് കടന്നു വന്നാൽ ബംഗ്ലാദേശ് ഉയർത്തിയ 145 എന്ന വിജയലക്ഷം പിന്തുടർന്ന ഇന്ത്യ പതറുന്നതാണ് കണ്ടത്. മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഇന്ത്യൻ 45ന് 4 എന്ന നിലയിലാണ്. 6 വിക്കറ്റുകൾ ശേഷിക്കേ 100 റൺസ് കൂടി ഇന്ത്യയ്ക്ക് വിജയത്തിനായി വേണം.

Leave a Reply

Your email address will not be published. Required fields are marked *