അവനെ എന്തിനാണ് ഇന്ത്യ ലോകകപ്പില്‍ കളിപ്പിയ്ക്കുന്നത് !!! മറ്റൊരാളാണ് തിരിച്ചുവരേണ്ടത് ! പാര്‍ഥിവ് പട്ടേല്‍ പറയുന്നു…|parthiv patel opinion about twenty 20

   

വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിലേക്കുള്ള ഇന്ത്യൻ സ്ക്വാഡിനെ സംബന്ധിച്ച് ഒരുപാട് അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്… പല മുൻ ക്രിക്കറ്റർമാരും പല അഭിപ്രായങ്ങളുമായി മുമ്പിലേക്ക് കടന്നു വരുന്നുമുണ്ട്…. ഇപ്പോൾ ഇന്ത്യൻ സ്ക്വാഡിനെ സംബന്ധിച്ച് തൻറെ അഭിപ്രായം അറിയിച്ചിരിക്കുന്നത് ഇന്ത്യയുടെ മുൻ വിക്കറ്റ് കീപ്പറായ പാര്‍ഥിവ് പട്ടേലാണ്… താൻ ഇന്ത്യയുടെ 2022 ലോകകപ്പ് സ്ക്വാഡിൽ സ്പിന്നറായി രവിചന്ദ്രൻ അശ്വിനെ കാണുന്നേയില്ല എന്നാണ് പാർഥിവ് പട്ടേൽ പറഞ്ഞിരിക്കുന്നത്.

   

” ഇന്ത്യയുടെ ടീമിലേക്ക് നമുക്ക് രണ്ട് റിസ്റ്റ് സ്പിന്നർമാരെ ഉൾപ്പെടുത്തുന്നതാവും ഉത്തമം.. മുൻപ് കുൽദീവ് യാദവിനെയും ചാഹലിനെയും ഒരുമിച്ചിറക്കി ഇന്ത്യ ഈ പരീക്ഷണം നടത്തിയിട്ടുമുണ്ട്.. അതുപോലെതന്നെ ബിഷ്ണോയും വളരെ പ്രത്യേകതയുള്ള ഒരു ബോളറാണ്… എൻറെ അഭിപ്രായത്തിൽ അശ്വിന് പകരം ബിഷ്ണോയെയാണ് ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തേണ്ടത്.. ലോകകപ്പിൽ ഞാൻ അശ്വിനെ കാണുന്നതേയില്ല…. ” – പാര്‍ഥിവ് പറയുന്നു.

   

ഒരുപാട് നാളുകൾക്ക് ശേഷമായിരുന്നു വിൻഡീസിനെതിരെ അശ്വിന് ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചത്… ചാഹലിന് വിശ്രമം അനുവദിക്കുകയും കുല്‍ദീപ് യാദവിന് പരിക്കുപറ്റുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യ 5 മത്സരങ്ങളുള്ള പരമ്പരയിലേക്ക് അശ്വിനെ തിരിച്ചെത്തിച്ചത്.

   

ഈ വർഷത്തെ ട്വന്റി 20 പരമ്പരകളിൽ നല്ലൊരു ശതമാനവും ഇന്ത്യ രവി ബിഷ്ണോയി, ചാഹൽ, രവീന്ദ്ര ജഡേജ എന്നീ ബോളര്‍മാരെയാണ് ഉപയോഗിച്ചത്.. അതിനാൽ തന്നെ വരുന്ന ട്വന്റി20 ലോകകപ്പില്‍ അശ്വിന്റെ സ്ഥാനം പരുങ്ങലില്‍ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *