പിച്ചിൽ നിന്ന് സഹായം ലഭിച്ചില്ലെങ്കിൽ അർഷദീപ് വെറും പടം!! അവൻ പേസ് വർധിപ്പിക്കണം – സൽമാൻ ബട്ട്

   

ഇന്ത്യ തങ്ങളുടെ ട്വന്റി20 ടീമിലേക്ക് ഐപിഎല്ലിലൂടെ കണ്ടെത്തിയ ബോളറാണ് അർഷദീപ് സിംഗ്. ഈ വർഷം ഇന്ത്യയ്ക്കായി ഏഷ്യാകപ്പിലും ലോകകപ്പിലും പ്രധാന ബോളറായി അർഷദീപ് കളിക്കുകയുണ്ടായി. നിലവിൽ ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ പര്യടനത്തിലും ഇന്ത്യയുടെ പ്രധാന ബോളർ തന്നെയാണ് അർഷദീപ്. എന്നാൽ പിച്ചിൽ നിന്ന് സഹായം ലഭിക്കുന്ന സാഹചര്യങ്ങളിൽ മാത്രമാണ് അർഷദീപിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്നത് എന്നാണ് മുൻ പാക്കിസ്ഥാൻ ബാറ്റർ സൽമാൻ ബട്ട് പറയുന്നത്.

   

പിച്ചിൽ നിന്ന് സഹായങ്ങൾ ലഭിക്കാത്തപക്ഷം അർഷദീപിന് കാര്യങ്ങൾ വളരെ പ്രയാസമാണെന്ന് സൽമാൻ ബട്ട് പറയുന്നു. “അത് എല്ലാവരും കാണുന്ന കാര്യമാണ്. ആരെയും പറഞ്ഞറിയിക്കേണ്ട കാര്യമില്ല. ഏതെങ്കിലും പിച്ചിൽ ഈർപ്പമുണ്ടെങ്കിൽ അവിടെ അർഷദീപിന് സഹായം ലഭിക്കും. അങ്ങനെയുള്ളിടത്ത് അയാൾ ആദ്യ സ്പെൽ കാര്യക്ഷമതയോടെ തന്നെ എറിയുകയും ചെയ്യും. എന്നാൽ ബോൾ പഴയതാവുമ്പോഴും പിച്ചിൽ നിന്ന് സഹായങ്ങൾ ലഭിക്കാത്തപ്പോഴും അയാൾക്ക് കാര്യങ്ങൾ പ്രയാസകരമായി മാറുന്നു.”- സൽമാൻ ബട്ട് പറയുന്നു.

   

“ഇതിനർത്ഥം അയാൾക്ക് കഴിവില്ല എന്നല്ല. എന്നാൽ അനുഭവസമ്പത്തിലെ കുറവ് അയാളെ ബാധിക്കുന്നുണ്ട്. മാത്രമല്ല ഈ ചെറിയ പേസിൽ ബാറ്റർമാർക്ക് ഭീഷണിയാവുക എന്നത് പ്രയാസമാണ്. ഒന്നുകിൽ അയാൾ തന്റെ ബോളിംഗ് സ്പീഡ് അഞ്ച് കിലോമീറ്റർ വർദ്ധിപ്പിക്കണം. അല്ലെങ്കിൽ കൃത്യമായ ലൈനിലും ലെങ്ത്തിലും ഉറച്ചുനിൽക്കണം. കട്ടറുകളും സ്ലോബോളുകളുമായി ബോളർമാരെ കുഴപ്പിക്കാൻ ശ്രമിക്കണം. ഇക്കാര്യങ്ങളിലൊക്കെ അർഷദീപ് മുൻപിലേക്ക് വരണം.”- സൽമാൻ ബട്ട് പറയുന്നു.

   

ഇന്ത്യക്കായി ഇതുവരെ 21 ട്വന്റി20 മത്സരങ്ങളാണ് അർഷദീപ് സിംഗ് കളിച്ചിട്ടുള്ളത്. ഇതിൽ നന്നായി 33 വിക്കറ്റുകൾ അർഷദീപ് സിംഗ് നേടിയിട്ടുണ്ട്. 18.12 ആണ് അർഷദീപിന്റെ ശരാശരി. എന്നാൽ ഏകദിനത്തിൽ തന്റെ അരങ്ങേറ്റ മത്സരത്തിൽ വലിയ രീതിയിലുള്ള പ്രകടനം കാഴ്ചവയ്ക്കാൻ അർഷദീപിന് സാധിക്കാതെ വന്നു.

Leave a Reply

Your email address will not be published. Required fields are marked *