നെറ്റ്‌സിൽ അശ്വിൻ കളിക്കുന്ന അത്ഭുതഷോട്ടുകൾ!!! ഞെട്ടിക്കുന്ന നെറ്റ്സെഷൻ വീഡിയോ കണ്ട് നോക്ക്

   

ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിലെ വെറ്ററൻ സ്പിന്നറാണ് രവിചന്ദ്രൻ അശ്വിൻ. സ്പിന്നർ എന്നതിനപ്പുറം ബാറ്റിങ്ങിലും അശ്വിൻ പലപ്പോഴും മികവുകാട്ടിയിട്ടുണ്ട്. ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യൻ സ്പിൻനിരയുടെ കരുത്താവാൻ തയ്യാറാവുകയാണ് അശ്വിനിപ്പോൾ. മറ്റുപല ഇന്ത്യൻ താരങ്ങളെയും പോലെ തന്റെ പരിശീലന വീഡിയോയും സാമൂഹ്യ മാധ്യമത്തിലൂടെ പുറത്തുവിട്ടാണ് അശ്വിൻ പരിശീലന കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

   

കഴിഞ്ഞ ദിവസത്തെ അശ്വിന്റെ പരിശീലന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരിക്കുന്നത്. സ്പിൻ ബൗളിംഗിലുപരി വമ്പൻ ഷോട്ടുകൾ പരിശീലിക്കുന്ന അശ്വിനെയാണ് നമുക്ക് പ്രസ്തുത വീഡിയോയിൽ കാണാനാവുന്നത്. ഇന്ത്യയുടെ മറ്റു ബാറ്റർമാരുടെ നെറ്റ്സെഷൻ പോലെ തന്നെ അശ്വിനും ശ്രമിക്കുന്നത് ആക്രമണോത്സുകമായി കളിക്കാൻ തന്നെയാണ്. ഇതുകൂടാതെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമക്കെതിരെ നെറ്റസിൽ ബോൾ ചെയ്യുന്ന അശ്വിനെയും നമുക്ക് വീഡിയോയിൽ കാണാനാവും.

   

കഴിഞ്ഞ ദിവസങ്ങളിലോക്കെയും മറ്റ് ഇന്ത്യൻ താരങ്ങളുടെ പരിശീലന വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. കഴിഞ്ഞ ടൂർണമെന്റുകളിൽ നിന്ന് വ്യത്യസ്തമായി, കൂടുതലായി വമ്പൻ ഷോട്ടുകൾ പരീക്ഷിക്കുന്ന ഇന്ത്യൻ ബാറ്റർമാരാണ് എല്ലാ വീഡിയോയിലും ഉള്ളത്. ഇന്ന് വൈകിട്ട് 7 30നാണ് ഇന്ത്യയുടെ പാകിസ്താനെതിരായ ആദ്യമത്സരം നടക്കുക.

   

നിലവിൽ ഏഷ്യാകപ്പിൽ ഗ്രൂപ്പ് എയിലാണ് ഇന്ത്യയുള്ളത്. ഇന്ത്യയും പാകിസ്ഥാനും പുറമേ ഹോങ്കോങാണ് ഗ്രൂപ്പിലെ മറ്റൊരു ടീം. ഇന്ത്യയുടെ അടുത്ത മത്സരം ഹോങ്കോങ്ങിനെതിരെയാണ് നടക്കുക. ശ്രീലങ്കയും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനുമാണ് ഗ്രൂപ്പ് ബിയിലെ അംഗങ്ങൾ. അഫ്ഗാനിസ്ഥാൻ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നതോടെ ഗ്രൂപ്പ് B മരണഗ്രൂപ്പായി മാറിയിട്ടുണ്ട്. സെപ്റ്റംബർ 11നാണ് ഏഷ്യാകപ്പ് ഫൈനൽ നടക്കുക.

 

View this post on Instagram

 

A post shared by Ashwin (@rashwin99)

Leave a Reply

Your email address will not be published. Required fields are marked *