അച്ഛന്റെ ആഗ്രഹം സഫലമാക്കി..!! സഹോദരിയുടെ വിവാഹ വേദിയിൽ നിറകണ്ണുകളുമായി ആര്യ…

   

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന ടെലിവിഷൻ ഷോയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് ആര്യ. ബിഗ് ബോസ് എന്ന ഷോയിൽ മത്സരാർത്ഥിയായി എത്തിയ തോടെയാണ് ആര്യ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയത്. ഈ സമയത്ത് നിരവധി കുറ്റപ്പെടുത്തലുകൾ ഉണ്ടായതായി താരം തുറന്നു പറഞ്ഞിരുന്നു. അവതാരക ആയി മാത്രമല്ല മോഡലിംഗ് രംഗത്തും.

   

അഭിനേത്രിയായും ഡാൻസറായ്യും നിരവധി മേഖലകളിൽ തിളങ്ങുന്ന താരം കൂടിയാണ് ആര്യ. സോഷ്യൽ മീഡിയയിലും ആര്യ ഏറെ സജീവമാണ്. ആര്യ ബഡായി എന്നാണ് അറിയപ്പെടുന്നത്. ഇപ്പോൾ അനിയത്തി അഞ്ജനയുടെ വിവാഹ ചിത്രങ്ങളും ഫോട്ടോസ് ആണ് താരം സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് വെച്ചാണ് വിവാഹം നടക്കുന്നത്.

   

അഖിലാണ് അഞ്ജനയുടെ വരൻ. വിവാഹ വേദിയിൽ ഏറെ സന്തോഷത്തോടെ അതിനപ്പുറം ഏറെ നാളായി കാത്തിരുന്ന ഒരു സ്വപ്നം നടന്ന തൃപ്തിയിലുമാണ് ആര്യ. വിവാഹ വേദിയിൽ തിളങ്ങുന്ന ആര്യയുടെ വീഡിയോകളും ചിത്രങ്ങളും ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത്. ഏറെ നാളത്തെ സ്വപ്നമായിരുന്നു ഇത് എന്നും. അച്ഛന്റെ അവസാന കാലത്തെ സ്വപ്നം കൂടി ആയിരുന്നു ഇത് എന്ന് ആര്യ പറയുന്നു.

   

ആ സ്വപ്നം നടത്തിയതിന്റെ സന്തോഷവും താരത്തിനുണ്ട്. കഴിഞ്ഞ ദിവസമാണ് സഹോദരിയുടെ ഹൽധി ആഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 2020 ഡിസംബറിൽ ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. 2018 നവംബറിൽ ആയിരുന്നു അച്ഛൻ സതീഷ് ബാബു വിനെ മരണം സംഭവിച്ചത്. എന്നാൽ പിന്നീട് തകരാതെ ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവൻ ആര്യ ഏറ്റെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *