മലയാളി പ്രേക്ഷകർക്ക് ഇന്നും മറക്കാൻ കഴിയാത്ത താരമാണ് രശ്മി സോമൻ. സിനിമകളിലും സീരിയലിലും പണ്ടുമുതലേ അഭിനയിച്ചു തുടങ്ങിയ താരം ഇപ്പോൾ തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ്. സിനിമയിൽ മാത്രമല്ല സീരിയലിലും തന്റെ തായ ഇടം നേടിയ താരമാണ് രശ്മി സോമൻ. സീ കേരളത്തിൽ ഇപ്പോൾ സംപ്രേഷണം ചെയ്യുന്ന കാർത്തിക ദീപം എന്ന സീരിയലിൽ താര അഭിനയിക്കുന്നുണ്ട്. ഫ്ലവേഴ്സ് ചാനലിൽ സംപ്രേണം ചെയ്യുന്ന ഒരുകോടി എന്ന ഷോയിൽ പങ്കെടുക്കാൻ.
എത്തിയപ്പോഴാണ് താരത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സിനിമയിൽ നിന്ന് തനിക്ക് ഉണ്ടായ അനുഭവങ്ങളും. വീട്ടുകാരുടെ ഇടപെടലുകളും. തനിക്ക് നഷ്ടമായ അവസരങ്ങളെ പറ്റിയും താരം മനസ്സ് തുറന്നു. നിരവധി തമിഴ് സിനിമകളിൽ നിന്ന് തനിക്ക് അഭിനയിക്കാൻ അവസരങ്ങൾ വന്നിരുന്നു എന്ന് താരം പറയുന്നു. എന്നാൽ സിനിമകളിൽ അഭിനയിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു എന്നാണ് താരം പറഞ്ഞത്. ഇന്ന് അഭിനയിക്കുന്നതിൽ തടസ്സം പറയുന്നില്ല എന്നും താരം പറഞ്ഞു.
കാതൽ ദേശം എന്ന ചിത്രത്തിൽ തമ്പു അവതരിപ്പിച്ച വേഷം തനിക്ക് ക്ഷണം കിട്ടിയതായിരുന്നു എന്നും. അന്ന് അത് വേണ്ട എന്ന് വയ്ക്കുകയായിരുന്നു. അന്ന് അതിന്റെ വില അറിയില്ലായിരുന്നു. ഇന്ന് ആ അവസരം നഷ്ടമാക്കിയത് ഓർത്ത് വിഷമമുണ്ടെന്നും താരം പറഞ്ഞു. അന്ന് ആ അവസരം കിട്ടുമ്പോൾ താൻ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടിയായിരുന്നുവെന്ന് താരം പറഞ്ഞു. അമ്മ അഭിനയിക്കാൻ വിടാത്തത് കൊണ്ട് നിരവധി അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട് എന്നും.
താൻ അഭിനയിച്ച ചിത്രങ്ങളേക്കാൾ കൂടുതലായിരിക്കും നഷ്ടപ്പെട്ട അവസരങ്ങൾ എന്നും താരം തുറന്നു പറഞ്ഞു. മാത്രമല്ല ഇന്റിമേറ്റ് സീൻസ് അഭിനയിച്ചതിന് അമ്മയിൽ നിന്നും നല്ല പിച്ചു കിട്ടിയിട്ടുണ്ട് എന്ന് താരം പറഞ്ഞു. ഇത്തരത്തിലുള്ള സീനുകൾ അഭിനയിക്കേണ്ട എന്നാണ് അമ്മയുടെ നിലപാടുകൾ. അന്ന് അത്തരത്തിലുള്ള സീനുകൾ വന്നാൽ അമ്മയോട് പറഞ്ഞു സമ്മതിപ്പിക്കാറായിരുന്നു പതിവ് എന്നും താരം പറഞ്ഞു.