ആരാധകർ കാത്തിരുന്ന മുഹൂർത്തത്തിലേക്ക് പരമ്പര സാന്ത്വനം… സത്യാവസ്ഥ വെളിപ്പെടുത്തി ഹരി…

   

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട പരമ്പരയാണ് സാന്ത്വനം. ആരാധകരെ ഏറെ ആവേശം കൊള്ളിക്കുന്ന ചില മുഹൂർത്തങ്ങളാണ് ഇപ്പോൾ പരമ്പരയിൽ നടക്കുന്നത്. ഏറെ നാളായി പ്രേക്ഷകർ കാത്തിരുന്ന രംഗങ്ങൾ. കാലങ്ങളായി സാന്ത്വനം കുടുംബത്തിലെ തറവാട്ട് വീട്ടിലെ കുടുംബ ക്ഷേത്രത്തിൽ പൂജ നടത്തുന്നതിന് വേണ്ടിയുള്ള ശ്രമം തുടങ്ങിയിട്ട്. പൂജ നടത്തുന്നതിനുവേണ്ടി എത്തിയ ബാലനെയും കുടുംബത്തെയും ഏതു വിധേനയും ഉപദ്രവിക്കാൻ ശ്രമിക്കുന്ന ഭദ്രൻ ചിറ്റപ്പനും മക്കളും അവരുടെ ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു.

   

ഇതിനിടയിലാണ് പൂജ തടസ്സപ്പെടുത്താൻ ഭദ്രൻ ശ്രമിക്കുന്നത്. എന്നാൽ ഏത് വിധേനയുള്ള തടസ്സങ്ങളും മറികടന്ന് പൂജ നടത്തിക്കൊണ്ടിരിക്കുകയാണ് ബാലനും കുടുംബവും. എന്നാൽ പൂജ മുടക്കിയതിന് ഭദ്രന് പണി കൊടുക്കുമെന്ന ശപഥത്തിലാണ് ഹരിയും ശിവനും. ഇതിനിടയിൽ ഹരി പോലീസ് സ്റ്റേഷനിൽ അകപ്പെടുകയും ചെയ്യുന്നുണ്ട്. പിന്നീട് ഹരിയെ പുറത്തിറക്കാൻ ശിവനും ബാലനും കുറെ കഷ്ടപ്പെടുന്നു. പിന്നീട് ഹരിയെ സ്റ്റേഷനിൽ നിന്ന് ശിവൻ ചില മാർഗങ്ങളിലൂടെ പുറത്തുകൊണ്ടുവരികയും ചെയ്തു.

   

ഇതിനുശേഷമുള്ള പ്രോമോ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പിന്നീട് കാണുന്ന രംഗങ്ങൾ ഇങ്ങനെയാണ്. പൂജ നടത്തുന്നതിന് ഭദ്രനെയും ക്ഷണിക്കണം എന്നാണ് സുധ അപ്പച്ചി പറയുന്നതയാണ് പ്രോമോയിൽ കാണിക്കുന്നത്. എന്നാൽ ഈ അഭിപ്രായം വലിയ ആശങ്കയാണ് ബാലനും കുടുംബത്തിനും ഉണ്ടാക്കിയിരിക്കുന്നത്. ഭദ്രനെ തന്നെ വീണ്ടും വിളിക്കുന്നതിൽ ആണ് ഇവരുടെ ആശങ്ക. അതേസമയം തന്നെ അങ്ങനെ തോറ്റു മാറുന്നവനല്ല താനെന്നും അവരെ കാണിച്ചു കൊടുക്കുന്നുണ്ട് എന്നും ഭദ്രൻ പ്രോമോയിൽ പറയുന്നുണ്ട്.

   

അപ്പുവിന്റെ അച്ഛൻ തമ്പിയാണ് ഹരിയെ പുറത്തുകൊണ്ടുവന്നത് എന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. എന്നാൽ അത് അങ്ങനെയല്ല എന്ന് എല്ലാവരും അറിയണം എന്നാണ് ആരാധകരുടെ അഭിപ്രായം. വീട്ടിലുള്ള എല്ലാവരെയും വിളിച്ചതിനു ശേഷം തന്നെ സ്റ്റേഷനിൽ നിന്ന് ഇറക്കിയത് ആരാണ് എന്ന് ശിവനോട് ചോദിക്കുന്നിടത്താണ്അവസാനിക്കുന്നത്. ഈ പ്രൊമോ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. പലതരത്തിലുള്ള അഭിപ്രായങ്ങളാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്. ആരാണ് ഹരിയെ പുറത്തിറക്കിയത് എന്ന് എല്ലാവരും അറിയണം എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *