ആ കാര്യത്തിൽ ഒരു തീരുമാനമായി… ഇനി ഇതിനെപ്പറ്റി ആരും ചോദിക്കേണ്ട… പുതിയ വിശേഷങ്ങൾ പങ്കുവെച്ച് സനുഷ…

   

മലയാള സിനിമയിൽ ബാലതാരമായി എത്തി മലയാളികളുടെ മനസ്സ് കവർന്ന താരമാണ് സനുഷ. ബാലതാരമായി മാത്രമല്ല പിന്നീട് നിരവധി സിനിമകളിൽ നായികയായി താരം തിളങ്ങിയിട്ടുണ്ട്. ഇപ്പോൾ താരം സിനിമയിൽ അത്ര സജീവം അല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമാണ്. പ്രധാനമായും താരങ്ങൾ ആരാധകരിൽ നിന്ന് നേരിടുന്ന ഒരു പ്രധാന ചോദ്യമാണ് വിവാഹത്തെപ്പറ്റി. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ കാണാൻ കഴിയുന്നത്.

   

സാധാരണക്കാർക്കും ഇത്തരം ചോദ്യങ്ങൾ നേരിടേണ്ടി വന്നേക്കാം. ഇപ്പോഴിതാ അത്തരത്തിലുള്ള ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും മുൻകൂർ ജാമ്യം എടുത്തിരിക്കുകയാണ് സനുഷ. താരം ഒരിക്കലും കല്യാണം കഴിക്കില്ല അത്ര തന്നെ. ഇനി യഥാർത്ഥ സംഭവം എന്താണെന്ന് പറയാം. പറഞ്ഞത് സനുഷ അല്ലെന്നു മാത്രം ഇൻസ്റ്റഗ്രാം ആണ്. താരം അടുത്തിടെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച പുതിയ റീൽ വീഡിയോയാണ് ചർച്ചയായി മാറിയിരിക്കുന്നത്.

   

കല്യാണം എപ്പോൾ കഴിക്കും എന്ന ചോദ്യത്തിന് ഉത്തരമായി ഇൻസ്റ്റഗ്രാം നൽകിയത് അത് ഒരിക്കലും സംഭവിക്കില്ല എന്നാണ്. ഇനിയിപ്പോൾ കാര്യങ്ങൾക്കെല്ലാം തീരുമാനമായി എന്ന ക്യാപ്ഷൻ ഓടുകൂടിയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ മുഖഭാവം കാണാനും ഈ സമയം നല്ല രസമാണ്. ഇതുമായി ബന്ധപ്പെട്ട നിരവധി കമന്റുകളും ആരാധകർ വീഡിയോയ്ക്ക് താഴെ പങ്കുവെക്കുന്നുണ്ട്. ഹൃദയം തകർന്നുപോയെന്നും.

   

ഇനിയിപ്പോൾ എന്ത് ചെയ്യും എന്നൊക്കെ ചോദിക്കുന്നവരുണ്ട്. എന്നാൽ അതേ സമയം കല്യാണം ഒരിക്കലും കഴിക്കരുത് എന്നും ഇതുപോലെ എപ്പോഴും ഹാപ്പി ആയിരിക്ക്‌ എന്ന് പറയുന്ന ആളുകളും ആ കൂട്ടത്തിൽ ഉണ്ട്. കമന്റുകൾക്ക് താരവും റിപ്ലൈ കൊടുക്കുന്നുണ്ട്. പിന്നീട് രസകരമായ സംഭവങ്ങളാണ് കമന്റ് ബോക്സിൽ കാണാൻ കഴിയുക. സിനിമയിൽ ഇപ്പോൾ താരം അത്ര സജീവമല്ലെങ്കിലും താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വലിയ വൈറലാകാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *