സഞ്ജു യുവരാജിനെപ്പോലെ 6 ബോളുകളിലും സിക്സർ നേടും അത്ര മികച്ച കളിക്കാരൻ : സ്‌റ്റെയ്‌ൻ

   

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ വമ്പൻ ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു സഞ്ജു സാംസൺ കാഴ്ചവച്ചത്. വൻ പരാജയം ഏറ്റുവാങ്ങേണ്ടിയിരുന്ന ഇന്ത്യ സഞ്ജുവിന്റെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ വെറും ഒൻപത് റൺസിനായിരുന്നു പരാജയം ഏറ്റുവാങ്ങിയത്. സഞ്ജു സാംസന്റെ ഈ മികച്ച പ്രകടനത്തിനെ പ്രശംസിച്ച് ഒരുപാട് മുൻ ക്രിക്കറ്റർമാരും രംഗത്ത് വരികയുണ്ടായി.ഇപ്പോൾ അവസാന ഓവറുകളിൽ സഞ്ജുവിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കുന്നത് ദക്ഷിണാഫ്രിക്കയുടെ മുൻ പേസർ ഡേയ്ൽ സ്‌റ്റെയ്‌നാണ്.

   

“39ആം ഓവറിലെ അവസാന ബോളിലാണ് റബാഡ നോബോൾ എറിഞ്ഞത്. അപ്പോൾ ഞാൻ പ്രാർത്ഥിച്ചത് അത് നോബോൾ ആവരുതേ എന്നായിരുന്നു. കാരണം സഞ്ജുവിനെ പോലൊരാളെ നമുക്ക് ഒരിക്കലും വിലകുറച്ച് കാണാനാവില്ല. മാത്രമല്ല മികച്ച ഫോമിൽ ആത്മവിശ്വാസത്തോടെ തന്നെയായിരുന്നു അയാൾ കളിച്ചത്. ഞാൻ അവനെ ഐപിഎല്ലിൽ ഒരുപാട് കണ്ടിട്ടുണ്ട്. ബോളർമാരെ തൂക്കിയടിച്ച് ബൗണ്ടറി നേടാനുള്ള അവന്റെ കഴിവ് എടുത്തുപറയേണ്ടതാണ്. പ്രത്യേകിച്ച് അവസാന രണ്ട് ഓവറുകളിൽ സഞ്ജുവിനെ പിടിച്ചുകെട്ടാൻ നല്ല പ്രയാസമാണ്.”- സ്റ്റെയിൻ പറയുന്നു.

   

“അവസാന ഓവർ ഷംസിയായിരുന്നു എറിയേണ്ടിയിരുന്നത്. സഞ്ജുവിന് അറിയാമായിരുന്നു ഷംസി അത്ര മികച്ച പ്രകടനമല്ല കാഴ്ചവച്ചിരുന്നത് എന്ന്. അതിനാൽതന്നെ 39 ആം ഓവറിൽ റബാഡ നോബോൾ എറിഞ്ഞപ്പോൾ ഞാൻ ഭയപ്പെട്ടു. കാരണം സഞ്ജു യുവരാജിനെപ്പോലെ തുടർച്ചയായ ബോളുകളിൽ 6 സിക്സറുകൾ നേടാൻ സാധിക്കുന്ന ഒരു ക്രിക്കറ്ററാണ്. ഓവറിൽ മുപ്പതിലധികം റൺസ് വേണമെങ്കിലും അയാൾക്ക് ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സാധിക്കും.”- സ്‌റ്റെയ്‌ൻ കൂട്ടിച്ചേർക്കുന്നു.

   

മത്സരത്തിൽ 63 പന്തുകളിൽ 86 റൺസായിരുന്നു സഞ്ജു സാംസൺ നേടിയത്. അവസാന ഓവറിൽ ജയിക്കാൻ മുപ്പതു റൺസ് വേണമെന്നിരിക്കുന്ന ഒരു സിക്സറും മൂന്ന് ബൗണ്ടറികളും സഞ്ജു നേടുകയുണ്ടായി. പക്ഷേ ഇന്ത്യ മത്സരത്തിൽ 9 റൺസിന് പരാജയപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *