വിൻഡീസിനെതിരായ മൂന്നാം ട്വന്റി20യില്‍ വെടിക്കെട്ട് ഷോട്ടുകൾ കൊണ്ട് വിസ്മയം തീർത്തിരിക്കുകയാണ് സൂര്യകുമാർ യാദവ്. 165 എന്ന വലിയ ലക്ഷ്യത്തിലേക്ക് ബാറ്റിംഗിന് അനുകൂലമല്ലാതിരുന്ന പിച്ചില്‍ അനായാസം ബാറ്റുവീശിയാണ് സൂര്യ ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പരിക്കു മൂലം മടങ്ങിയതിൽ നിരാശരായ ആരാധകരെ തന്റെ വ്യത്യസ്തമായ ഷോട്ടുകൾ കൊണ്ട് കയ്യിലെടുത്തിരിക്കുകയാണ് സൂര്യകുമാർ യാദവ്.
സാമൂഹ്യമാധ്യമങ്ങളിലടക്കം അവിശ്വസനീയം എന്നാണ് സൂര്യകുമാർ യാദവിന്റെ പല ഷോട്ടുകളും വിശേഷിപ്പിക്കപ്പെട്ടത്. അള്‍സാരി ജോസഫിനെതിരെ ലോംഗ് ഒാഫിന് മുകളിലൂടെ അടിച്ചുതൂക്കിയ സിക്സർ ഉൾപ്പെടെ ശ്രദ്ധയാകർഷിച്ചു. സാധാരണ സ്വീപ്പ് ഷോട്ടുകളിലൂടെ സിക്സർ നേടുന്ന രണ്ടേ രണ്ടുപേർ മാത്രമേ ക്രിക്കറ്റിലുള്ളൂ എന്നും അതിലൊരാൾ എ ബി ഡിവില്ലിയേഴ്സും മറ്റേയാൾ സൂര്യകുമാർ യാദവും ആണെന്നാണ് ചിലരുടെ പക്ഷം.
പ്രശംസകളുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും തന്റെ രാജ്യത്തിനെ വിജയത്തിലെത്തിച്ച ഇന്നിംഗ്സ് കാഴ്ചവച്ചതാണ് സൂര്യകുമാറിന്റെ സന്തോഷം. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. താരതമ്യേന ട്രിക്കി ആയ പിച്ചിൽ കൈര്‍ മെയേഴ്സിന്റെ (73) ബാറ്റിംഗ് മികവിലാണ് വിന്‍ഡീസ് 164 എന്ന സ്കോറിലെത്തിയത്.
മറുപടി ബാറ്റിംഗിൽ പരിക്കുമൂലം ക്യാപ്റ്റൻ രോഹിത്തിനെ നഷ്ടമായെങ്കിലും സൂര്യകുമാർ ഇന്ത്യക്കായി അടിച്ചുതകർക്കുന്നതാണ് കണ്ടത്. ഋഷഭ് പന്തും(33) ശ്രേയസും(21) സൂര്യകുമാറിന് പിന്തുണ നൽകിയതോടെ ഇന്ത്യ ഏഴു വിക്കറ്റുകൾക്ക് വിജയം കണ്ടു. ഇതോടെ ഇന്ത്യ പരമ്പരയിൽ 2-1ന് മുൻപിൽ എത്തിയിട്ടുണ്ട്…
Shot of the match 🔥 #SuryakumarYadav #IndvsWI #Cricket @surya_14kumar #SKY pic.twitter.com/0OxHbHxEsw
— सा।𝐎𝐧𝐞 (@_Sawan_zp) August 2, 2022