2022 ട്വന്റി20 ലോകകപ്പ് ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഒരുപാട് പ്രതീക്ഷകളുള്ള ഒന്നാണ്. നിലവിലെ ഇന്ത്യയുടെ പ്രകടനങ്ങളും ടീം സെലക്ഷനുമെല്ലാം ട്വൻറി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയസാധ്യത വർദ്ധിപ്പിക്കുന്നു. എന്നാൽ ഒരുപാട് കളിക്കാരെ അവസാന ട്വൻറി2 പരമ്പരകളിൽ കളിപ്പിക്കേണ്ടി വന്നത് ബിസിസിഎെയെ കുഴച്ചിട്ടുണ്ട്. ഇത്രയും താരങ്ങളിൽ നിന്ന് ഒരു സ്ക്വാഡ് കണ്ടെത്തുക എന്നത് ആശയക്കുഴപ്പം തന്നെയാണ്.. അങ്ങനെ വരുമ്പോൾ കുറച്ചധികം നല്ല കളിക്കാർ ഇന്ത്യൻ സ്ക്വാഡിന് പുറത്തിരിക്കേണ്ടിവരും.
അങ്ങനെ പുറത്തിരിക്കേണ്ടി വരുന്നവരിൽ പേരുവരാൻ സാധ്യതയുള്ള ഒരാളാണ് മലയാളി താരം സഞ്ജു സാംസണും. നിലവിൽ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സ്ക്വാഡിലേക്കുള്ള പ്രധാന വഴി ഇപ്പോൾ നടക്കുന്ന പരമ്പരകളാണ്. അങ്ങനെ നോക്കുമ്പോൾ ദിനേശ് കാര്‍ത്തിക്കാണ് സഞ്ജു സാംസണ് ഭീഷണി ആകാൻ സാധ്യതയുള്ളത്. വരുന്ന ട്വൻറി 20 മത്സരങ്ങളിൽ ദിനേശ് കാർത്തിക്ക് മികച്ച രീതിയിൽ ബാറ്റിംഗ് തുടർന്നാൽ സഞ്ജുവടക്കമുള്ള പലരുടെയും അവസ്ഥ പരുങ്ങലിലാവും.
നിലവിൽ ദിനേശ് കാർത്തിക് ,കെ.എൽ രാഹുൽ, ഋഷഭ് പന്ത്, ഇഷാൻ കിഷൻ, സഞ്ജു സാംസൺ എന്നിങ്ങനെ നീളുന്നു ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പര്‍മാരുടെ ലിസ്റ്റ്… ഇതില്‍ ഋഷഭ് പന്തിനെ പലപ്പോഴും ഇന്ത്യ ടീം അംഗമായി തന്നെ പരിഗണിക്കുന്നുണ്ട്.. പന്തിനെ കൂടാതെ ദിനേശ് കാർത്തിക്ക് കൂടി ഫിനിഷറായി ടീമിൽ എത്തിയാൽ മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്ററെ ഇന്ത്യൻ ടീം പരിഗണിക്കുമോ എന്ന് കണ്ടറിയേണ്ടതാണ്.
മാത്രമല്ല കെഎൽ രാഹുൽ,വിരാട് കോഹ്ലി, രോഹിത് ശർമ, സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ തുടങ്ങിയവരെല്ലാം സഞ്ജുവിന്റെ ശൈലിയിൽ ബാറ്റിംഗ് ചെയ്യാൻ സാധിക്കുന്നവരാണ് എന്നതും പ്രധാന കാരണമാണ്. എന്തായാലും വരാനിരിക്കുന്ന 3 ട്വന്റി20കളിലെ പ്രകടനങ്ങള്ല്ലാം കളിക്കാരുടെയും ലോകകപ്പ് ടീമിലേക്കുള്ള കടന്നുവരവിന് പ്രധാനപ്പെട്ടത് തന്നെയാണ്.