ഇന്ത്യൻ പ്രീമിയർ ലീഗിന്റെയടക്കം ലോകത്താകമാനമുള്ള ലീഗ് ക്രിക്കറ്റുകളുടെ നിറസാന്നിധ്യമാണ് വിൻഡീസ് സ്പിന്നർ സുനിൽ നരേൻ.. മികച്ച സ്പിന്നറായി വിന്‍ഡീസ് ടീമിലെത്തി, മികച്ച ഒാള്‍റൗണ്ടറായി മാറിയ നരേൻ 2012ലെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണ്‍ മുതലാണ് ശ്രദ്ധയാകർഷിക്കാൻ തുടങ്ങിയത്… 2012ല്‍ 26 വിക്കറ്റുകൾ ഐപിഎല്ലിൽ സ്വന്തമാക്കിയ നരേന്‍ തൻറെ ഏറ്റവും വിലപ്പെട്ട വിക്കറ്റിനെ സംബന്ധിച്ച് വാചാലനാവുകയുണ്ടായി.. 2012 ലീഗ് സീസണിൽ മുംബൈ ടീമിനെതിരായ മത്സരത്തിൽ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ വിക്കറ്റ് വീഴ്ത്തിയതാണ് തൻറെ കരിയറിലെ ഏറ്റവും വലിയ അംഗീകാരം എന്ന് നരേൻ പറഞ്ഞുവയ്ക്കുന്നു.
” അതൊരു സ്വപ്നനിമിഷമായിരുന്നു… ആ സീസണിൽ ഞാൻ കളിച്ച രണ്ടാം മത്സരത്തിൽ തന്നെ എനിക്ക് അഞ്ചുവിക്കറ്റുകൾ ലഭിക്കുകയുണ്ടായി. പിന്നീടായിരുന്നു മുംബൈയ്ക്കെതിരായ മത്സരം… അന്നാണ് സച്ചിൻറെ വിക്കറ്റ് എനിക്ക് ലഭിച്ചത്.. ഇന്ത്യയിലെ ഏറ്റവും മികച്ച ബാറ്ററായ അദ്ദേഹത്തിൻറെ വിക്കറ്റ് ലഭിച്ചത് എന്നെപ്പോലെ ഒരു ബോളറെ സംബന്ധിച്ച് വലിയ അംഗീകാരമായിരുന്നു..” – നരേൻ പറയുന്നു.
അതിനുശേഷവും ഒരുപാട് മത്സരങ്ങളിൽ സച്ചിൻറെ വിക്കറ്റുകൾ സുനിൽ നരേന് ലഭിക്കുകയുണ്ടായി… ഇതിൽ സച്ചിൻറെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തെ 2 റണ്‍സിന് പുറത്താക്കിയതും ഉൾപ്പെടുന്നു… ഇതുപോലെ ഒരുപാട് മികച്ച ബാറ്റര്‍മാരെ നരേന്റെ പന്തുകൾ കുഴപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലെ സ്പിന്നിംഗ് കണ്ടീഷന്‍ തന്റെ ബോളിങ്ങിന് വളരെയധികം അനുകൂലിക്കുന്നതായി നരേൻ പലപ്പോഴും പറയുകയുണ്ടായി… എന്തായാലും തൻറെ കരിയറിലെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിച്ച ദിനമായാണ് സുനിൽ നരേൻ ആ നിമിഷത്തെ കാണുന്നത്.