മലയാളത്തിലെ എന്നത്തെയും റൊമാന്റിക് ഹീറോ ആണ് ചാക്കോച്ചൻ. പിന്നീട് പല യുവ നടന്മാർ എത്തിയെങ്കിലും ചാക്കോച്ചന്റെ പദവി തട്ടിയെടുക്കാൻ സാധിച്ചില്ല. എങ്കിലും പിന്നീട് കാലങ്ങൾ കഴിഞ്ഞപ്പോൾ വ്യത്യസ്തമായ വേഷങ്ങളുമായി ചാക്കോച്ചൻ മലയാളികളെ ഞെട്ടിക്കും എന്ന് കരുതിയില്ല. റൊമാന്റിക് ഹീറോയിൽ നിന്ന് മാറി വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളാണ് താരം ഇതിനോടകം അവതരിപ്പിച്ചിരിക്കുന്നത്.
ഇപ്പോഴിതാ ചാക്കോച്ചൻ നായകനായി എത്തുന്ന നാൻ താൻ കേസുകൊട് എന്ന ചിത്രത്തിന്റെ റിലീസിന് വേണ്ടിയാണ് ആരാധകർ ഏറെ കാത്തിരിക്കുന്നതാണ്. വ്യത്യസ്തമായ അവതരണം ശൈലിയാണ് ഈ സിനിമയിൽ കുഞ്ചാക്കോ ബോബൻ കാഴ്ചവച്ചിരിക്കുന്നത്. കഴിഞ്ഞദിവസം സിനിമയിലെ ഒരു ഗാനം കൂടി പുറത്തുവന്നതോടെ പ്രതീക്ഷ ഇരട്ടിയായി എന്നുവേണം പറയാൻ. 1985 ൽ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ കാതോട് കാതോരം എന്ന ചിത്രത്തിലെ.
ഗാനമാണ് ഇപ്പോൾ ഈ സിനിമയിലൂടെ റീമേക്ക് ചെയ്തു വയറൽ ആയിരിക്കരുത്. മമ്മൂട്ടിയുടെ എക്കാലത്തെയും എവർഗ്രീൻ ഹിറ്റുകളിൽ ഒന്നാണ് ഇത്. അതുകൊണ്ടു തന്നെ ഇത് റീമേക്ക് ചെയ്യുമ്പോൾ വലിയ ആശങ്ക ഉണ്ടായിരുന്നു എന്നണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. എന്തെങ്കിലും അബദ്ധം പറ്റിയാൽ പിന്നെ പറയേണ്ടതില്ലല്ലോ നാട്ടുകാർ എയറിൽ നിർത്തിയേനെ എന്നും താരം പറയുന്നു.
വീഡിയോ ഗാനം പുറത്തിറങ്ങിയപ്പോൾ ആദ്യം തന്നെ മമ്മൂട്ടിയെ കാണിച്ച് സമ്മതം വാങ്ങിയ വിവരവും ചാക്കോച്ചൻ വ്യക്തമാക്കി. എന്തായാലും ജനങ്ങൾ ഗാനം നല്ല രീതിയിൽ തന്നെ ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. 1985 ഭാരതം സംവിധാനം ചെയ്ത ഈ ചിത്രത്തിന് അന്ന് ഗാനം ആലപിച്ചത് യേശുദാസ് ആയിരുന്നു. സംഗീതം നൽകിയത് ഔസേപ്പച്ചനും. ഒ എൻ വി കുറുപ്പിന്റെ വരികൾ ആയിരുന്നു ഇത്.