ദൂരദർശനിൽ വാർത്ത വാർത്ത വായിച്ചിരുന്ന ഒരേയൊരു ചെറുപ്പക്കാരൻ… പിന്നീട് പരിചയപ്പെട്ടത് ഇങ്ങനെ സിന്ധു കൃഷ്ണ പറയുന്നു…

   

ഒരു താര കുടുംബം എന്ന് തന്നെ പറയാവുന്ന കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. കൃഷ്ണകുമാറിനെ പോലെ തന്നെ മലയാളികൾക്ക് ഏറെ പ്രിയങ്കരയാണ് അഹാന കൃഷ്ണയും. നിരവധി സിനിമകളിൽ വ്യത്യസ്തമായ വേഷങ്ങൾ അഹാന കൈകാര്യം ചെയ്തിട്ടുണ്ട്. കൂടാതെ ഇഷാനീയും ഹൻസികയും സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. താര സിന്ധുവും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. അതുകൊണ്ടുതന്നെ മലയാളികൾക്ക് സുപരിചിതമായ ഒരു കുടുംബം കൂടിയാണ് കൃഷ്ണകുമാറിന്റെ.

   

കുടുംബത്തിലെ വിശേഷങ്ങൾ പങ്കുവെക്കുന്നത് സിന്ധു ആണ്. ഇപ്പോൾ തന്റെ ബാല്യകാല സുഹൃത്തായ അർച്ചനയെ കണ്ട വിശേഷങ്ങൾ ആണ് സിന്ധു പങ്കു വച്ചിരിക്കുന്നത്. ഈ വേളയിൽ തന്റെ പഴയകാല ഓർമ്മകൾ കൂടി സിന്ധു പങ്കുവെച്ചു. പണ്ട് കൂട്ടുകാരുമായി കിച്ചുവിനെ വായി നോക്കുമായിരുന്നു. വാർത്ത വായിക്കുമ്പോൾ പലതരത്തിലുള്ള കമന്റുകളും പറയുമായിരുന്നു.

   

ദൂരദർശനിൽ അന്ന് വാർത്ത വായിക്കുന്നവരിൽ ആകെയുള്ള ചെറുപ്പക്കാരൻ ആണ് അന്ന് കൃഷ്ണകുമാർ സിന്ധു പറയുന്നു. കോളേജിൽ പഠിക്കുമ്പോൾ എല്ലാവരും അദ്ദേഹത്തെ പറയുന്നത്. കൃഷ്ണകുമാറിന് എന്ത് ജാടയാണ് കാണാൻ കൊള്ളാമെങ്കിലും അഹങ്കാരം ആണെന്നൊക്കെ പറയുമായിരുന്നു. എന്നാൽ പിന്നീട് അർച്ചന മറ്റൊരു കോഴ്സിന് പോയി. എം എ ക്ക്‌ പഠിക്കുന്ന സമയത്താണ് കൂടുതലായി കിച്ചുവിനെ അറിയുന്നതും പരിചയപ്പെടുന്നതും.

   

അങ്ങനെയാണ് ഞങ്ങൾ ഒരുമിക്കുന്നത് എന്നാണ് സിന്ധു പറയുന്നത്. 1994 ൽ ആണ് ഇരുവരുടെ വിവാഹം കഴിയുന്നത്. ഇരുവർക്കും നാല് പെൺ മക്കളാണ്. ആഹാന ദിയ ഇഷാനി ഹൻസിക. തന്റെ പഴയകാല ഓർമ്മകൾ പങ്കുവയ്ക്കുന്ന വേളയിലാണ് സിന്ധു ഈ കാര്യങ്ങളെല്ലാം പറയുന്നത്. അഹാനയും ഹൻസികയും ടോവിനോ നായകനായി എത്തിയ ലൂക്ക എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. മമ്മൂട്ടിയുടെ വൻ എന്ന സിനിമയിൽ ഇഷാനിയും അഭിനയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *