മലയാള സിനിമ ലോകത്തിന് ഏറെ അഭിനന്ദിക്കാവുന്ന നിമിഷമാണ് ഇത്. ദേശീയ അവാർഡ് പ്രഖ്യാപിച്ചപ്പോൾ നിരവധി അവാർഡുകളാണ് മലയാളത്തിൽ ലഭിച്ചിരിക്കുന്നത്. എന്നാൽ മലയാളികൾക്ക് ഇത് സന്തോഷത്തോടൊപ്പം ഒരു ചെറിയ സങ്കടവും നൽകുന്നുണ്ട്. മികച്ച സംവിധായകനുള്ള അവാർഡ് സ്വന്തമാക്കിയ സച്ചി ഇന്ന് മലയാള സിനിമയിൽ ഇല്ല.
അദ്ദേഹം ഏറെ സ്വപ്നം കണ്ട ഒന്നായിരുന്നു ഇത്. എന്നാൽ അത് നേരിൽ കാണാനുള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായില്ല. അതുകൊണ്ടുതന്നെ ആ സങ്കടത്തിൽ ആ കുടുംബത്തോടൊപ്പം തന്നെ മലയാളികളും സങ്കടത്തിലാണ്. ഈ വേളയിൽ സച്ചിയുടെ ഭാര്യയുടെ നിറകണ്ണുകളോടുള്ള വാക്കുകളാണ് ഏറെ ശ്രദ്ധ നേടിയത്. സച്ചി ഇന്ന് ഉണ്ടെങ്കിൽ ഈ ദിവസം ഇവിടെ ചിരിയും ബഹളവും സന്തോഷവും ആയിരിക്കും.
അവാർഡ് കിട്ടണമെന്ന് അദ്ദേഹം ഏറെ ആഗ്രഹിച്ചിരുന്നു. അതുപോലെതന്നെ നാഷണൽ അവാർഡ് വേദിയിൽ ഒന്ന് കയറുമെന്നുള്ള ആഗ്രഹം അദ്ദേഹം എന്ന് പറയുമായിരുന്നു. ഇത് എന്നും സ്വപ്നം കണ്ട ആളാണ് സച്ചി. ഇന്ന് അത് സാധ്യമായപ്പോൾ സച്ചി നമ്മുടെ കൂടെയില്ല. സച്ചിയുമായി കൂടുതൽ ആത്മബന്ധം ഉണ്ടായിരുന്ന മറ്റൊരാൾ സച്ചിയുടെ സഹോദരിയാണ്.
അവാർഡ് വാങ്ങാൻ പോകുമ്പോൾ. സച്ചിയുടെ സഹോദരിയെ കൂടി കൂടെ കൂട്ടണമെന്നും സജിയുടെ ഭാര്യ പറയുന്നു. സഹോദരി സജിതയും സചിയെപ്പറ്റി പറയുകയുണ്ടായി. വിട്ടു പോയെങ്കിലും ജീവിതാവസാനം വരെ തങ്ങൾക്ക് അഭിമാനിക്കാനുള്ള നേട്ടമാണ് ഇത് എന്നായിരുന്നു സജിത പറഞ്ഞത്. അവാർഡ് വിവര അറിഞ്ഞ് ഒരുപാട് പേർ വിളിക്കുന്നുണ്ടെന്നും സച്ചിയുടെ കുടുംബം പറഞ്ഞു.