മകന്റെ ആ തീരുമാനം തന്നെ ഏറെ വേദനിപ്പിച്ചു… പ്രണവിനെ പറ്റി പങ്കു വെച്ച് സുചിത്ര മോഹൻലാൽ…

   

സൂപ്പർസ്റ്റാറിന്റെ മകൻ എന്ന ലേബൽ ഇന്നുവരെ സ്വീകരിക്കാത്ത താരമാണ് പ്രണവ്. തന്റേതായ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും ആണ് താരം കൂടുതൽ മുൻഗണന നൽകുന്നത്. താരജാഡ ഒട്ടും ഇല്ല എന്ന് തന്നെ പറയാം. വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചിരിക്കുന്നത്. അഭിനയിച്ച സിനിമകളിൽ എല്ലാം നല്ല വിജയം കൈവരിക്കാൻ താരത്തിൽ കഴിഞ്ഞിട്ടുണ്ട്. ഹൃദയം എന്ന ഒറ്റ സിനിമയിലെ ഗാനത്തിലൂടെ താരത്തിന്റെ സ്റ്റാർ വാല്യൂ പോലും മാറിപ്പോയി. സിനിമ പൂർണ്ണമായും ജീവിതമാക്കാൻ ഉദ്ദേശിക്കുന്നില്ല.

   

എന്നാണ് താരത്തിന്റെ നിലപാട്. ആള് വളരെ സിമ്പിൾ ആണ് എങ്കിലും. ഫാൻസ് ഗ്രൂപ്പ്കളുടെ എണ്ണത്തിന് യാതൊരു കുറവുമില്ല. പ്രണവിനെ പറ്റി പറയുമ്പോൾ ജീവിതം തന്നെ യാത്രകൾ ആണെന്ന് പറയേണ്ടിവരും. സൂപ്പർസ്റ്റാറിന്റെ മകനാണെന്ന യാതൊരു ജാഡയും ആമുഖത്ത് കാണാൻ കഴിയില്ല. അത് തന്നെ അദ്ദേഹത്തെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കും. താരത്തിന്റെ ഇത്തരത്തിലുള്ള വിശേഷങ്ങൾ എല്ലാം ആരാധകർക്ക് അറിയാവുന്നതാണ്.

   

എന്നാൽ പ്രണവിനെ പറ്റി ചില വിശേഷങ്ങൾ പങ്കിടുകയാണ് അമ്മ സുചിത്ര മോഹൻലാൽ. മകന് യാത്രകൾ വളരെ ഇഷ്ടമാണെന്ന് സുചിത്ര പറയുന്നുണ്ട്. എങ്കിലും മകന്റെ ഇത്തരത്തിലുള്ള യാത്രകൾ തന്നെ കൂടുതൽ വേദനിപ്പിക്കുകയാണ് ചെയ്തത് എന്ന് താരം പറഞ്ഞു. തന്റെ കുടുംബത്തിൽ ലഭ്യമായ പല സൗകര്യങ്ങളും വേണ്ടെന്നുവച്ചാണ് പ്രണവിന്റെ ഈ യാത്ര. ഇത് ഏത് അമ്മയെയാണ് വേദനിപ്പിക്കാത്തത്. മകൻ യാത്ര പോകാൻ തുടങ്ങിയപ്പോൾ ഏറെ സങ്കടം ഉണ്ടായിരുന്നു.

   

എന്നും സുചിത്ര പറഞ്ഞു. കാടുകളും കുന്നുകളും കയറി കറങ്ങി നടക്കുന്നത് അവന് ഇഷ്ടമായിരിക്കാം. എന്നാൽ ഭാരവും തോളിൽ വെച്ചുള്ള അവന്റെ ചിത്രങ്ങൾ കാണുമ്പോൾ മനസ്സിൽ വിഷമം തോന്നാറുണ്ട്. അവൻ വളരുന്നതനുസരിച്ച് അവന്റെ യാത്ര ഇഷ്ടം കൂടിയിട്ടേ ഉള്ളുവെന്ന് സുചിത്ര പറഞ്ഞു. എന്തെല്ലാം സൗകര്യങ്ങൾ ഉണ്ടായാലും അവന്റെ യാത്ര എന്നും ബസ്സിലും ട്രെയിനിൽ ജനറൽ കമ്പാർട്ട്മെന്റിലും. ഇതെല്ലാം എന്തിനാണെന്ന് പലപ്പോഴും തോന്നാറുണ്ടെന്ന് സുചിത്ര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *