68 മത് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മലയാളികൾക്ക് ഏറെ സന്തോഷകരമായ പ്രഖ്യാപനമാണ് ഇപ്രാവശ്യം ഉണ്ടായിരിക്കുന്നത്. ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ വാർത്ത പ്രക്ഷേപണ മന്ത്രിയായ അനുരാഗ തകുറാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. മലയാള സിനിമയ്ക്കും മലയാളികൾക്കും ഏറെ സന്തോഷകരമായ പ്രഖ്യാപനം ആയിരുന്നു ഉണ്ടായത്. മലയാളത്തിൽ നിന്ന് ഇപ്രാവശ്യം നിരവധി അവാർഡുകൾ ആണ് ലഭിച്ചിട്ടുള്ളത്.
സുറൈ പോട്രൂ എന്ന തമിഴ് സിനിമയിലെ അഭിനയത്തിനാണ് മലയാള നടി അപർണ ബാലമുരളിക്ക് മികച്ച നടി അവാർഡ് ലഭിച്ചത്. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് തമിഴ് നടൻ സൂര്യയും ഒപ്പം തന്നെ ബോളിവുഡ് നടൻ അജയ് ദേവ്ഗണും ആണ്. അയ്യപ്പനും കോശിയും എന്ന മലയാള ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനായി ബിജുമേനോനും തിരഞ്ഞെടുക്കപ്പെട്ടു. സുറൈ പോട്രൂ എന്ന സിനിമയിലെ തന്നെ അഭിനയത്തിനാണ് സൂര്യയെ മികച്ച നടനായി തിരഞ്ഞെടുത്തത്.
താനാ ചി ദി അൻസാങ് വാര്യർ എന്ന ചിത്രത്തിൽ ആണ് അജയ് ദേവ്ഗണിന് അവാർഡ് ലഭിച്ചിരിക്കുന്നത്. കൂടാതെ മലയാളത്തിലെ തന്നെ അയ്യപ്പനും കോശിയും സംവിധാനം ചെയ്ത അന്തരിച്ച സംവിധായകനായ സച്ചിയെ മികച്ച സംവിധായകനായും തിരഞ്ഞെടുത്തു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനം ആലപിച്ചതിന് നഞ്ചിയമയെ മികച്ച പിന്നെ ഗായികയായി തിരഞ്ഞെടുക്കപ്പെട്ടു.
മലയാളത്തിലെ മികച്ച ഫീച്ചർ ഫിലിം ആയി മലയാളത്തിലെ തന്നെ സെന്ന ഹെഗ്‌ഡെയുടെ തിങ്കളാഴ്ച നിശ്ചയം തിരഞ്ഞെടുത്തു. അതേസമയം തന്നെ കാവ്യ പ്രകാശിന്റെ വാങ്ക് എന്ന ചിത്രത്തിന് പ്രത്യേക പരാമർശവും ലഭിച്ചിട്ടുണ്ട്. കൂടാതെ സിനിമ സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശ് തിരഞ്ഞെടുക്കപ്പെട്ടു. മലയാള ചലച്ചിത്രമായ അയ്യപ്പനും കോശിയും എന്ന സിനിമയ്ക്ക് മികച്ച സംവിധായകൻ മികച്ച പിന്നണി ഗായിക മികച്ച സഹനടൻ മികച്ച സംഘടന എന്നിങ്ങനെ നാലു പുരസ്കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്.