നസ്രിയ വന്നത് ഫഹദിന് നല്ലൊരു വഴിത്തിരിവായി, ഫാസിൽ നസ്രിയയെ പറ്റി പറഞ്ഞത്…

   

മലയാളം ഫിലിം ഇൻഡസ്ട്രിയൽ തന്നെ ഏറ്റവും ക്യൂട്ട് യുവതാര ജോഡിയാണ് നസ്രിയ നസീം ഫഹദ് ഫാസിൽ ദമ്പതികൾ. ഇരുവരുടെയും പ്രണയവിവാഹം ആയിരുന്നുവെങ്കിലും ഇതിനെ പറ്റിയുള്ള വാർത്തകൾ വിവാഹമായപ്പോഴാണ് ആരാധകർ അറിയുന്നത്. 2014 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയിൽ ഇരുവരും നായിക നായക പ്രാധാന്യമുള്ള വേഷങ്ങളാണ് കൈകാര്യം ചെയ്തത്.

   

സിനിമ പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു ഇരുവരുടെയും വിവാഹം നടക്കുന്നത്. വിവാഹശേഷം നസ്രിയ നീണ്ട ഇടവേളക്കുശേഷം 2018 ലാണ് വീണ്ടും ബിസ്ക്രീനിൽ എത്തുന്നത്. അഞ്ജലി മേനോൻ തന്നെ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെ ആയിരുന്നു അത്. നസ്രിയയും ഫഹദ് പ്രണയത്തിലാണെന്ന വാർത്ത എല്ലാവരും അത്ഭുതത്തോടെയായിരുന്നു കേട്ടത്.

   

എട്ടാം വിവാഹ വാർഷികം ആഘോഷിക്കാൻ പോകുന്ന വേളയിൽ ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസിൽ പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്. നസ്രിയ ജീവിതത്തിലെത്തിയ ശേഷം ഫഹദിനെ കുറെ കൂടി മാറ്റങ്ങൾ വന്നു എന്നാണ് ഫാസിൽ പറയുന്നത്. നസ്രിയ എല്ലാ കാര്യങ്ങളിലും കൂടുതൽ അപ്ഡേറ്റഡ് ആണ്. വിവാഹശേഷം കുടുംബ ബന്ധങ്ങളിൽ ആണ് കൂടുതൽ താല്പര്യമെന്നും ഫാസിൽ പറയുന്നു.

   

വിവാഹശേഷം നസ്രിയ അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുന്നതു കണ്ടു പലരും ഫഹദിനെ വിമർശിച്ചിരുന്നു. എന്നാൽ സത്യം അതല്ല താൻ സ്വയം എടുത്ത തീരുമാനമാണെന്ന് നസ്രിയ തന്നെ സ്വയം വെളിപ്പെടുത്തിയിരുന്നു. നസ്രിയ വീണ്ടും അഭിനയിക്കുന്നത് തനിക്ക് സന്തോഷമേയുള്ളൂ എന്നും ആണ് ഫഹദ് പറഞ്ഞത്. മികച്ച ഒരു വേഷം വന്നാൽ എല്ലാ സൗകര്യവും താൻ ഒരുക്കുമെന്നും ഫഹദ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *