വിവാഹം എന്താണ് നീണ്ടുപോകുന്നത്… കാരണം തുറന്നുപറഞ്ഞ് അനുജോസഫ്

   

കാലങ്ങളായി മലയാളത്തിലെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിതമായി മുഖമാണ് അനു ജോസഫിന്റേത്. സീരിയലിലൂടെ ആണ് താരം മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായി മാറിയത്. പിന്നീട് ടെലിവിഷനിലെ പല പരിപാടികളിലൂടെയും അനു ജോസഫ് കൂടുതൽ തിളങ്ങി. അവതാരികയും ഒരു വ്ലോഗറും കൂടിയാണ് താരം.

   

സ്വന്ത മായ യൂട്യൂബ് ചാനലി ലൂടെ തന്റെ യാത്ര വിശേഷങ്ങളും പാചകങ്ങളും ബ്യൂട്ടി ടിപ്സും താരം പങ്കുവെക്കാറുണ്ട്. താരത്തിന്റെ വിവാഹത്തെ കുറിച്ചും ഇത്രകാലമായിട്ടും എന്താണ് വിവാഹം കഴിക്കാത്തത് എന്നന്തിനെക്കുറിച്ചും ആരാധകർ കാലങ്ങളായി ചോദിക്കുന്നു. ഇപ്പോൾ വിവാഹത്തെക്കുറിച്ച് താരം മനസ്സുതുറന്നിരിക്കുകയാണ്. ഫ്ലവേഴ്സിനെ ഒരു കോടി പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് താരം തന്റെ പ്രണയത്തെ കുറിച്ച് പങ്കുവെച്ചത്.

   

കല്യാണം എപ്പോഴാണ് എന്ന് ചോദ്യത്തിന് മറുപടി പറയണോ എന്നായിരുന്നു താൻ ആദ്യം ചിന്തിച്ചത്. പ്രണയം പലപ്പോഴും വിവാഹത്തിൽ എത്തണമെന്നില്ല എന്നും പലപ്പോഴും പിരിയേണ്ടി വരാം എന്നും താരം പറഞ്ഞു. എപ്പോഴും നാം ആഗ്രഹിച്ച രീതിയിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ല എന്ന് താരം പറഞ്ഞു. എന്തൊക്കെ പറഞ്ഞാലും വീട്ടിൽ നിന്ന് കല്യാണക്കാര്യത്തിൽ നല്ല പ്രഷർ ഉണ്ട് എന്ന് അനു പറയുന്നുണ്ട്.

   

ചിത്രലേഖ എന്ന സീരിയലിലാണ് താരം ആദ്യമായി മിനിസ്ക്രീനിലേക്ക് എത്തുന്നത്. പിന്നീട് മിന്നുകേട്ട് എന്ന പരമ്പരയിൽ യമുന എന്ന കഥാപാത്രമായി ഏറെ പ്രേക്ഷകശ്രദ്ധ നേടി. ഇതിനിടയിൽ ചില സിനിമകളിൽ ചെറിയ റോളുകളും താരം ചെയ്തിട്ടുണ്ട്. സിനിമയിൽ അഭിനയിച്ച കഥാപാത്രങ്ങളെക്കാൾ കൂടുതൽ സീരിയൽ കഥാ പാത്രങ്ങളാണ് പ്രേക്ഷ കർക്കിടയിൽ കൂടുതൽ ശ്രദ്ധ നേടി യെടുക്കുന്നത് എന്ന് കാര്യം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *