മകളുടെ പിറന്നാൾ ആഘോഷം അധി ഗംഭീരം ആക്കി ശിവദ..!! ഇളം നീല നിറത്തിൽ തിളങ്ങി താരവും കുടുംബവും…
സിനിമയിൽ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തു മലയാള സിനിമയിൽ നായികയായി വരെ തുടങ്ങിയ താരമാണ് ശിവദാ. ചെറിയ വേഷങ്ങൾ ആയാലും വ്യത്യസ്തമായ വേഷങ്ങൾ കൈകാര്യം ചെയ്തു മലയാളി മനസ്സുകളിൽ താരം ഇടം നേടി. നിരവധി സിനിമകളിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. മലയാളം തമിഴ് സിനിമ മേഖലകളിലും താരത്തിന് സജീവമാകാൻ കഴിഞ്ഞു. ശ്രീലേഖ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. അഭിനയത്തിൽ മാത്രമല്ല ഡബ്ബിങ് മേഖലയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
കേരള കഫെ എന്ന മമ്മൂട്ടി മുഖ്യ കഥാപാത്രമായി എത്തിയ ചിത്രത്തിൽ വളരെ ഒരു ചെറിയ വേഷത്തിൽ ആയിരുന്നു താരം സിനിമ മേഖലയിലേക്ക് കടന്നെത്തിയത്. എന്നാൽ അന്ന് ഈയൊരു നിലയിലേക്ക് എത്തുമെന്ന് യാതൊരു പ്രതീക്ഷയും താരത്തിനു ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് സുസു സുധി വാല്മീകം, ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹിം, ലിവിങ് ടുഗതർ, അച്ചായൻസ്, ലക്ഷ്യം, ശിക്കാരിശംഭു എന്നീ സിനിമകളിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.
ഏറ്റവും പുതുതായി ഇറങ്ങിയ താരത്തിന്റെ ചിത്രം മേരി ആവാസ് സുനോ അതുപോലെ തന്നെ 12 ത് മാൻ എന്നിവയിൽ പ്രധാന വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. അഭിനയിച്ച എല്ലാ ചിത്രങ്ങളും ഏറെ വിജയം കൈവരിച്ച സിനിമകളാണ്. മേരി ആവാസ് സുനോ എന്ന ചിത്രത്തിലെ മെറിൻ എന്ന കഥാപാത്രം അന്ന് ഏറെ പ്രഷക ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു. സിനിമ മേഖലയിൽ സജീവമായ താരം സോഷ്യൽ മീഡിയയിലും വളരെയേറെ സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും കുടുംബ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ താരം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.
മുരളീകൃഷ്ണനാണ് താരത്തിന്റെ ഭർത്താവ്. 2015ലാണ് ഇരുവരുടെയും വിവാഹം നടന്നത്. ആക്ടർ ഡയറക്ടർ എന്റർപ്രണർ എന്നി മേഖലകളിൽ അദ്ദേഹം തന്റേതായ കരവിരുത് തെളിയിച്ചിട്ടുണ്ട്. ഇരുവരുടെയും ഏക മകളാണ് അരുന്ധതി. മകളുടെ പിറന്നാൾ ദിവസം ഏറെ മനോഹരമായ ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഇളം നീലനിരത്തിലുള്ള കോസ്റ്റ്യൂംസ് ആണ് മൂന്നുപേരും അറിഞ്ഞിരിക്കുന്നത്. മാത്രമല്ല ബാഗ്രൗണ്ട് കേക്കും സെറ്റ് ചെയ്തിരിക്കുന്നത് അതെ നിറത്തിന് കോമ്പിനേഷൻ ആയാണ്. നിരവധി താരങ്ങളും ആരാധകരും ആശംസകൾ ആയി എത്തി.
View this post on Instagram