തനിക്ക് ചിറകുകൾ മുളച്ചത് വിവാഹശേഷം… ജീവിതത്തിലെ ചില മറക്കാനാവാത്ത സംഭവങ്ങൾ തുറന്നുപറഞ്ഞ് ആശാ ശരത്…

   

ചെറിയ ഒരു കാലഘട്ടം കൊണ്ട് മലയാളികളുടെ മനസ്സിൽ ഏറെ സുപരിചിതയായി മാറിയ താരമാണ് ആശാ ശരത്. നടിയായി മാത്രമല്ല നർത്തകിയായും താരം ഏറെ ശ്രദ്ധ നേടി. ചെറിയ ടെലിഫിലിമുകളിലൂടെയാണ് ആശ ശരത് അഭിനയ ലോകത്തിലേക്ക് കാലെടുത്തുവെക്കുന്നത്. പിന്നീട് ഏഷ്യാനെറ്റ്ൽ സംപ്രേഷണം ചെയ്തിരുന്ന കുങ്കുമപ്പൂവ് എന്ന സീരിയലിലെ പ്രൊഫസർ ജയന്തി എന്ന കഥാപാത്രം താരത്തിന്റെ ജീവിതം തന്നെ മാറ്റിമറിക്കുകയായിരുന്നു.

   

പിന്നീട് നേരെ സിനിമയിലേക്ക്. 2012ൽ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ നായകനായി എത്തിയ ഫ്രൈഡേ എന്ന ചിത്രത്തിൽ ആയിരുന്നു താരം ആദ്യമായി സിനിമയിലെത്തിയത്. പിന്നീട് മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും താരം തന്റേതായ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. വിവാഹത്തിനുശേഷമാണ് തനിക്ക് ശരിക്കും വളരാനുള്ള അവസരം ലഭിച്ചത് എന്ന് ആശ ശരത് പറയുന്ന. വിവാഹത്തിനുമുമ്പ് അഭിനയിക്കാൻ വീട്ടുകാർ സമ്മതിച്ചിരുന്നില്ല.

   

എന്നും വിവാഹശേഷം ഭർത്താവ് ശരത്ത് തന്റെ കരിയറിന് ഒരു വലിയ പിന്തുണ നൽകി എന്നും താരം പറയുന്നു. ഫ്ലവേഴ്സ് ഒരു കോടി പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു താരം തന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങൾ തുറന്നു പറഞ്ഞത്. ഭർത്താവ് ശരത്തിനും രണ്ട് പെൺമക്കൾക്കും ഒപ്പം ദുബായിൽ സെറ്റ്ൽ ചെയ്തിരിക്കുകയാണ് ആശ. അവിടെ വലിയൊരു നൃത്ത വിദ്യാലയവും താരം നടത്തുന്നുണ്ട്.

   

തന്റെ വിവാഹത്തെക്കുറിച്ചും ചേട്ടന്റെ സുഹൃത്തായിരുന്ന ശരത് പിന്നീട് വീട്ടുകാരുടെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്ന് അറിയിച്ചതിനെ പറ്റിയും താരം പ്രേക്ഷകരുമായി പങ്കുവെച്ചു. തന്റെ കോമഡി പഠിക്കുമ്പോൾ ആയിരുന്നു വിവാഹം കഴിക്കാനുള്ള താല്പര്യം അറിയിക്കുന്നത് എന്നും. കല്യാണം ഉറപ്പിച്ചു കഴിഞ്ഞ് ഏകദേശം ഒരു വർഷത്തിനു ശേഷമാണ് തമ്മിൽ കണ്ടുമുട്ടിയത് എന്നും താരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *