വൈറലായി വീണ്ടും അഡ്വഞ്ചർ വിസ്മയം..!! കുറ്റൻ പറയിൽ അളി പിടിച്ചു കയറി പ്രണവ്…

   

അധികം സിനിമകളിൽ അഭിനയിച്ചിട്ടില്ല എങ്കിലും. താരരാജാവിന്റെ മകൻ എന്ന നിലയിലും തന്റേതായ സ്വഭാവം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് പ്രണവ് മോഹൻലാൽ. താര ജാഡകളും അതുപോലെതന്നെ മറ്റ് അധിക ചെലവുകൾ ഒന്നും തന്നെ ഇല്ലാതെ തന്റെ കാര്യം മാത്രം നോക്കി നടക്കുന്ന പ്രണവിനെ ഇഷ്ടപ്പെടാത്തവർ ആരുമുണ്ടാകില്ല എന്ന് വേണം പറയാൻ. അഭിനയം അത്ര ഇഷ്ടമല്ല എങ്കിലും അഭിനയിച്ച സിനിമകൾ ഏറെ വിജയം നേടിയവയാണ്. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമാണ് താരം നായകനായി അഭിനയിച്ചിരിക്കുന്നത്.

   

അഭിനയം എന്നതിലുപരി സ്ഥലങ്ങൾ സന്ദർശിക്കാനും അവിടുത്തെ സമൂഹത്തിന്റെ ജീവിതങ്ങൾ കണ്ടു പഠിക്കാനും അവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മനസ്സിലാക്കാനും ഒപ്പം തന്നെ കുറച്ചു സാഹസികത കാണിച്ചു നടക്കാനും ആണ് താരത്തിന് ഇഷ്ടം. 2002 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ആയ ഒന്നാമൻ എന്ന സിനിമയിലൂടെയാണ് താരം അഭിനയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ പിന്നീട് നീണ്ട കാത്തിരിപ്പിന് ശേഷം 2018 ലാണ് നായകനായി ആദി എന്ന ചിത്രത്തിലൂടെ പ്രണവ് ബിഗ് സ്‌ക്രീനിൽ എത്തുന്നത്. അതുപോലെതന്നെ പിന്നീട് 21 നൂറ്റാണ്ട് കുഞ്ഞാലിമരക്കാർ ഹൃദയം എന്ന സിനിമകളിൽ താരം അഭിനയിച്ചു.

   

കുഞ്ഞാലിമരക്കാറിൽ കുഞ്ഞു കുഞ്ഞാലി ആയാണ് താരത്തിന്റെ അഭിനയം. എന്നാൽ 2022 ൽ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയം ആണ് ഒരു സൂപ്പർസ്റ്റാർ പരിവേഷം പ്രണവിനെ നേടിക്കൊടുത്തത്. ബോക്സ് ഓഫീസ് വിജേരി ചിത്രങ്ങളിൽ ഈ ചിത്രം ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. ഹൃദയത്തിന്റെ വിജയത്തിനുശേഷം വിനീത് ശ്രീനിവാസൻ പ്രണവിനെ കുറിച്ച് പറഞ്ഞ ചില വാക്കുകൾ അന്ന് ശ്രദ്ധയുമായിരുന്നു. അവന് അധികം ഇടാൻ നല്ല പ്രൗഢിയുള്ള ഡ്രസ്സുകൾ ഇല്ല. ആദിയിൽ ഉപയോഗിച്ച അതേ ടീഷർട്ട് ഇട്ടുകൊണ്ടാണ് അവൻ ലൊക്കേഷനിൽ എത്തിയത് എന്ന്.

   

അത്രയേറെ ലളിതമായ ജീവിതശൈലിയാണ് പ്രണവ് ഫോളോ ചെയ്യുന്നത്. ഒരിക്കൽ മകനെ പറ്റി മോഹൻലാൽ പറഞ്ഞത് ഇങ്ങനെയാണ്. അവന് ഇഷ്ടമുള്ളത് പോലെ അവൻ നടക്കട്ടെ. അവന് അതിന് സാധിക്കുന്നു എന്നതിൽ എനിക്ക് വലിയ സന്തോഷമാണ്. പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് എനിക്ക് നടക്കാത്ത കാര്യമാണ് അത്. ഇപ്പോൾ ഇതാ പ്രണവിന്റെ അത്തരത്തിലുള്ള അഡ്വഞ്ചർ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഒരു വലിയ പാറക്കെട്ടിനു മുകളിലേക്ക് എത്തി പിടിച്ചു കയറുന്ന താരത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Pranav Mohanlal (@pranavmohanlal)

Leave a Reply

Your email address will not be published. Required fields are marked *