സോഷ്യൽ മീഡിയ വഴി നിരവധി അപവാദങ്ങളും നേരിട്ടവരാണ് അമൃത സുരേഷ് ഗോപി സുന്ദറും. ഇരുവരെയും സദാചാരക്കാർ പിടികൂടിയിട്ട് കാലങ്ങളായി എന്ന തന്നെ പറയാം. ഗോപി സുന്ദറും അമൃത സുരേഷും ഇവരുടെ ഇഷ്ടം സോഷ്യൽ മീഡിയ വഴി പുറത്തുവിട്ട ശേഷമാണ് ഈ ആക്രമണം നേരിട്ടേണ്ടി വന്നത്. എന്നാൽ സോഷ്യൽ മീഡിയയിലൂടെ തക്കതായ മറുപടിയും ഇവർ ഇവരുടെ സോഷ്യൽ മീഡിയ പേജിലൂടെ നൽകിയിരുന്നു. വിമർശകർക്ക് തങ്ങളുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് താരങ്ങൾ മറുപടി നൽകിയത്.
എന്നാൽ ഇരുവരും ഒന്നിച്ചുള്ള സന്തോഷ നിമിഷങ്ങളും മറ്റു വിശേഷങ്ങൾ ഒന്നും ആരാധകരുമായി പങ്കുവെച്ചിരുന്നില്ല. എന്നാൽ ഈയിടെ ഒരു പുതിയ ജീവിതം ഗോപി മുത്ത് ആരംഭിച്ചതിനെ കുറിച്ച് അമൃത വെളിപ്പെടുത്തിയിരുന്നു. തന്റെ മകൾ അവന്തികയുടെ സമ്മതത്തോടുകൂടിയാണ് താൻ ഇതിന് തയ്യാറായതെന്ന് താരം പറഞ്ഞു. അതിനൊപ്പം തന്നെ തന്റെ ജീവിതത്തിൽ ആരാധകർ ഏറെ കാണാൻ കാത്തിരുന്ന ചില സംഭവങ്ങൾ ഉടനെ ഉണ്ടാകും എന്നും താരം പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോൾ മറ്റൊരു സന്തോഷവാർത്ത പങ്കുവെച്ചുകൊണ്ടാണ് അമൃതയും ഗോപി സുന്ദറും എത്തിയിരിക്കുന്നത്. താരം പറഞ്ഞപോലെ തന്നെ ആരാധകർക്കുള്ള ചിത്രവുമായാണ് ഇരുവരും എത്തിയത്. ഇരുവരും പഴനിയിൽ നിൽക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങളിൽ അമൃതയും ഗോപിയും വരണമാല്യം അണിഞ്ഞ നിൽക്കുന്നതാണ് കാണാൻ കഴിയുക. ഒപ്പം തന്നെ അമൃത നെറുകയിൽ സിന്ദൂരവും ചാർത്തിയിട്ടുണ്ട്.
ഈ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. എന്നാൽ ഉടനെ തന്നെ മറ്റൊരു മനോഹരമായ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചത് ഏറെ ആരാധകശ്രദ്ധ നേടി. പരസ്പരം ചേർന്നുനിന്ന് അമൃതയെ ചുംബിക്കാൻ ഒരുങ്ങുന്ന ഗോപി സുന്ദറിനെയാണ് വീഡിയോയിൽ കാണാൻ കഴിയുക. ഇതിന്റെ ബാക്കി ഭാഗം ഉടനെ പുറത്തു വരുമെന്നാണ് പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിപ്പിലാണ് ആരാധകർ.