ബിഗ് ബോസ് കഴിഞ്ഞതിനുശേഷം നിരവധി നിരവധി അഭിപ്രായങ്ങളും വാർത്തകളും ആണ് കാണാൻ കഴിയുക. മത്സരം കഴിഞ്ഞാലും അതേപ്പറ്റിയുള്ള വാർത്തകളും താരങ്ങളെ പറ്റിയുള്ള വിശേഷങ്ങളും അറിയാനുള്ള ആഗ്രഹം ആരാധകർക്ക് വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ബിഗ് ബോസ് താരങ്ങൾക്ക് ഫാൻ പേജുകളും ആരാധകരും കൂടുതലാണ്. ഒരു സിനിമാ നടന് കിട്ടുന്ന അതേ സ്നേഹവും സപ്പോർട്ട് ആണ് ബിഗ് ബോസ് താരങ്ങൾക്ക് ലഭിക്കുന്നത്.
ഇത്തരത്തിൽ ഏറ്റവും കൂടുതൽ ആരാധകരെ നേടിയത് ഡോക്ടർ റോബിൻ രാധകൃഷ്ണൻ ആണെന്ന് പറയാം. റോബിൻ പുറത്തായെങ്കിലും വൻ സ്വീകരണമാണ് റോബിൻ ലഭിച്ചത്. നിരവധി ആരാധകരാണ് പ്രിയ താരത്തെ കാണാനായി നേരിട്ട് എത്തിയത്. സ്റ്റാർ ആയതോടെ നിരവധി പ്രോഗ്രാമുകളുടെ തിരക്കിലാണ് റോബിൻ. ഇന്റർവ്യൂകൾ ഉദ്ഘാടനങ്ങൾ എന്നിങ്ങനെ നിരവധി പരിപാടികളാണ്. എങ്കിലും തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ അമൃത സുരേഷിന്റെ അമ്മയെ കാണാൻ എത്തിയ റോബിന്റെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയ നിറയെ. റോബിന്റെ കൂടെയുള്ള ഫോട്ടോ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ലൈല സുരേഷ് പങ്കുവെച്ചത്. താൻ ഒത്തിരി ആഗ്രഹിച്ചപ്പോൾ ഒരു മകനെ പോലെ തന്നെ സ്നേഹിക്കാൻ ഓടിയെത്തിയ റോബിൻ രാധാകൃഷ്ണനെ എന്നും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് ക്യാപ്ഷൻ ഓടുകൂടിയാണ് ലൈല ചിത്രം പങ്കുവെച്ചത്.
അമൃത സുരേഷിനെയും റോബിൻ കണ്ടിരുന്നു. അമൃത സുരേഷിനൊപ്പം ഉള്ള ഫോട്ടോ അമൃതയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. മാത്രമല്ല അമൃതയെ കാണാൻ റോബിനൊപ്പം ആരതിയും എത്തിയിരുന്നു. ഇവർ മൂന്നുപേരും നിൽക്കുന്ന സെൽഫി ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. റോബിന്റെ കടുത്ത ആരാധികയാണ് ആരതി. ഒരു ഇന്റർവ്യൂ ലൂടെ ഈ അടുത്ത യിടെ ആരതി സോഷ്യൽ മീഡിയ മുഴുവൻ തരംഗമായിരുന്നു.