ഞാൻ അടുക്കളയിൽ ചെന്ന് ഒരു പണി ഒപ്പിക്കാം… മനു അങ്കിൾ സിനിമയിലെ ആ ബാലതാരം വീണ്ടും സിനിമയിലേക്ക്..!!

   

മലയാളികളെ ഒരുകാലത്ത് ഏറെ ചിരിപ്പിച്ച സിനിമയാണ് മനു അങ്കിൾ. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ഈ സിനിമ അക്കാലത്തെ ഏറ്റവും മികച്ച സിനിമകളിൽ ഇടം പിടിക്കുകയും ചെയ്തു. മലയാളത്തിലെ തന്നെ സൂപ്പർതാരങ്ങൾ അണിനിരന്ന സിനിമ കൂടിയായിരുന്നു ഇത്. ഈ സിനിമയിലെ മിക്ക കോമഡി ഭാഗങ്ങളും ഇന്നും സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമാണ്. മമ്മൂട്ടിയുടെ ഒപ്പം തന്നെ മോഹൻലാലും സുരേഷ് ഗോപിയും ഈ ചിത്രത്തിൽ അതിഥി താരങ്ങളായി അഭിനയിച്ചിട്ടുണ്ട്.

   

1988 ൽ ടെന്നിസ് ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയാണ് മനു അങ്കിൾ. മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച ഈ ചിത്രം ഇന്ന് പലരുടെയും ഇഷ്ട ചിത്രങ്ങളിൽ ഒന്നുകൂടിയാണ്. മമ്മൂട്ടിയോടൊപ്പം അഭിനയിച്ച കുട്ടികളുടെ തകർപ്പൻ പ്രകടനത്തിനാണ് തിയേറ്ററിൽ കയ്യടികൾ വീണത്. ആ കുട്ടികളെ പെട്ടെന്ന് ആരും മറന്നു പോകില്ല. സിനിമയുടെ ക്ലൈമാക്സിലും കുട്ടി സംഘത്തിന് പ്രധാന റോൾ ഉണ്ടായിരുന്നു.

   

സംഘടന രംഗങ്ങൾ പോലും ആസ്വാദകരമായ കോമഡി രംഗങ്ങളായാണ് സിനിമ ഒരുക്കിയത്. അവസാനം സിനിമയുടെ അവസാന ഭാഗത്ത് വന്ന സുരേഷ് ഗോപിയും ഇന്നുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഹാസ്യ അഭിനയം കാഴ്ചവച്ച സിനിമ കൂടിയാണ് ഇത്. ഈ കുട്ടി സംഘത്തിലെ മറ്റു കുട്ടികൾ ലോദേർ വിളിക്കുന്ന ഡാനി എന്ന വികൃതി പയ്യൻ ആയിരുന്നു സിനിമയിൽ ഏറെ നിറഞ്ഞുനിന്നത്. ഈ വേഷം അഭിനയിച്ചത് കുരിയച്ചൻ ചാക്കോ ആയിരുന്നു.

   

നീണ്ട കാലത്ത് ഇടവേളക്ക് ശേഷം ചാക്കോ വീണ്ടും സിനിമയിലേക്ക് വരികയാണ് എന്ന വാർത്തയാണ് ഇപ്പോൾ കേൾക്കാൻ കഴിയുക. തരുൺ മൂർത്തിയുടെ രണ്ടാമത്തെ ചിത്രമായ സൗദി വെള്ളക്ക എന്ന സിനിമയിലൂടെയാണ് താരം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ഇദ്ദേഹത്തിന്റെ ആദ്യ സിനിമ ഓപ്പറേഷൻ ജാവ ആയിരുന്നു. ഏറെ പ്രേക്ഷക പ്രീതി നേടിയ ചിത്രം കൂടിയായിരുന്നു ഇത്. കുരിയച്ചന്റെ ഒരു യൂട്യൂബ് വീഡിയോ കണ്ടതിനു ശേഷമാണ് സംവിധായകൻ ഇദ്ദേഹത്തെ തന്റെ സിനിമയിലെ ജഡ്ജി റോളിലേക്ക് ക്ഷണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *