ചക്കിക്ക് വന്ന വേഷമാണ് കല്യാണി ചെയ്തതെന്ന് ജയറാം..!! ഒഴിഞ്ഞുമാറേണ്ടി വന്നത് ആ കാരണം കൊണ്ട്…

   

മലയാള സിനിമയിലെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ജയറാം. നിരവധി കുടുംബ വേഷങ്ങളിൽ നടൻ ജയറാം അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ കൂടാതെ തമിഴ് തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. മൂന്നുവർഷമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന താരം ഈ അടുത്ത യിടെ റിലീസ് ചെയ്ത സത്യൻ അന്തിക്കാട് ചിത്രം മകളിലൂടെയാണ് തിരിച്ചുവന്നത്. സത്യൻ അന്തിക്കാട് മൊത്ത് 17 ചിത്രങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും നീണ്ട 12 വർഷങ്ങളായി ഇരുവരും വീണ്ടും ഒന്നിച്ചത് ഈ ചിത്രത്തിലൂടെ ആയിരുന്നു.

   

ഈയടുത്തയിടെ നടന്ന ജയറാമിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. താരം നിരവധി വിശേഷങ്ങളും ഈ അവസരത്തിൽ പങ്കുവെച്ചു. കഴിഞ്ഞ 34 വർഷത്തിനിടയിൽ തന്നെ ഏറ്റവും കൂടുതൽ കുടുംബചിത്രങ്ങളിൽ അഭിനയിച്ച നടൻ താനായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള കുടുംബചിത്രങ്ങളാണ് തന്നെ ഏറെ സിനിമയിൽ പിടിച്ചുനിർത്തുന്നത് എന്നും പ്രേക്ഷകരാണ് തന്നെ കൂടുതൽ സ്നേഹിക്കുന്നത് എന്നും താരം പറഞ്ഞു.

   

ഈ കാരണം കൊണ്ട് തന്നെയാണ് വീണ്ടും ഒരു കുടുംബ ചിത്രത്തിൽ താൻ അഭിനയിച്ചത് എന്നും താരം പറഞ്ഞു. അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന നിരവധി സിനിമകൾ ഉണ്ട് എങ്കിലും മകളും അച്ഛനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ഈ സിനിമയിൽ കണ്ടത് എന്ന് ജയറാം പറഞ്ഞു. ചിത്രത്തിന്റെ വിശേഷങ്ങൾക്കൊപ്പം തന്നെ കുടുംബ വിശേഷങ്ങളും താരം പങ്കുവെച്ചു. മാളവിക ജയറാം എന്നാണ് മകളുടെ പേര്. ചക്കി എന്നാണ് താരം മകളെ വിളിക്കുന്നത്. ചക്കി ഉടനെ സിനിമയിലേക്ക് വരുമോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ്.

   

ഈ വർഷം തന്നെ ഉണ്ടാകുമെന്ന് ജയറാം മറുപടി പറഞ്ഞത്. കൂടെ തന്നെ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ചക്കിയെ ആദ്യം സമർപ്പിച്ചിരുന്നു എന്നും. എന്നാൽ അവൾ ചെന്നൈയിൽ പോയി കഥ കേട്ടുവെങ്കിലും മെന്റലി പ്രീപെയ്ഡ് അല്ല എന്ന് പറഞ്ഞു ഒഴിഞ്ഞുമാറി എന്നാണ് താരം പറഞ്ഞത്. താര ദമ്പതികളുടെ മകളാണ് മാളവിക. മകൻ കാളിദാസ് ജയറാം നേരത്തെ തന്നെ സിനിമയിൽ അഭിനയം തുടങ്ങിയിരുന്നു. പാർവതിയുടെയും ജയറാമിന്റെയും മകൾ ആയതുകൊണ്ട് തന്നെ ചക്കിയുടെ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *