ഏറെ കുറ്റപ്പെടുത്തലുകളും അഭിപ്രായങ്ങൾക്കും ഒടുവിൽ ബിഗ് ബോസ് അവസാനിച്ചു എങ്കിലും അതിലെ മത്സരാർത്ഥികളെ സംബന്ധിച്ചുള്ള വാർത്തകൾ ഇപ്പോളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇവരുടെ വിശേഷങ്ങൾ അറിയാനുള്ള ആകാംക്ഷ യിലാണ് ആരാധകരും. കഴിഞ്ഞ ദിവസം റോബിനെ കുറിച്ച് ദിൽഷ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
ദിൽഷയെ സപ്പോർട്ട് ചെയ്തു റോബിനെ സപ്പോർട്ട് ചെയ്തു ആരാധകർ എത്തിയിരുന്നു. ഈ വീഡിയോയിൽ പ്രതികരിച്ചു ബിഗ് മ്പോസിലെ മറ്റു മത്സരാർത്ഥികളായിരുന്ന നിമിഷയും ജാസ്മിനും എത്തിയിരുന്നു. ആദ്യ ദിൽഷയുടെ തീരുമാനത്തെ വിമർശിച്ചു പിന്നീട് ദിൽഷക്ക് പിന്തുണയും അറിയിച്ചു. എന്നാൽ കൂടെ തന്നെ ചില വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
വാർത്തകൾ കഴിഞ്ഞാൽ കടുത്തത് വരാൻ പോകുന്നത് ജാസ്മിനും നിമിഷവും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്തയായിരിക്കും എന്നാണ് നിമിഷ പറഞ്ഞത്. ബിഗ് ബോസിൽ വരുന്നതിനു മുൻപ് പ്രേക്ഷകർക്ക് സുപരിചിതം അല്ലായിരുന്ന രണ്ടുപേരായിരുന്നു ജാസ്മിനും നിമിഷയ്യും. ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ എത്തിയതിനു ശേഷമാണ് ഇരുവരും ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിൽ ഒരു തവണ പുറത്തുപോയ നിമിഷ പിന്നീട് തിരിച്ചു വന്നിരുന്നു.
എന്നാൽ ജാസ്മിൻ സ്വയം തീരുമാനമെടുത്തു കൊണ്ട് പുറത്തുവരികയായിരുന്നു. ബിഗ് ബോസിൽ നിന്ന് പുറത്തു വന്നതിനുശേഷം ഇരുവരും നല്ല സുഹൃത്തുക്കൾ ആയി തുടരുകയാണ് ചെയ്തത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോസ് ഇടയ്ക്കിടെ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഫോട്ടോയിൽ നിമിഷയെ എടുത്തു പൊക്കാൻ ശ്രമിക്കുന്ന ജാസ്മിനെയാണ് കാണാൻ കഴിയുക.