മലയാളത്തിൽ ബാലതാരമായി വന്നു മലയാളികളുടെ പ്രിയ താരമായ നടിയാണ് കൃപ. മലയാള സിനിമ പ്രേമികൾക്ക് സുപരിചിതമായ മുഖം കൂടിയാണ് കൃപയുടേത്. ചിന്താവിശിഷ്ടയായ ശ്യാമള എന്ന മലയാള ചിത്രത്തിൽ കൃപയുടെ അഭിനയം ഇന്നും മലയാളികൾക്ക് മറക്കാൻ കഴിയില്ല. അയ്യോ അച്ഛാ പോകല്ലേ എന്ന് പറയുന്ന രണ്ടു കുട്ടികളിൽ ഒരാൾ ക്രിപയാണ്. ഇപ്പോൾ സിനിമയിൽ തനിക്കുണ്ടായ അനുഭവങ്ങൾ തുറന്നു പറയുകയാണ് കൃപ.
സിനിമയിൽ ഒരുപാട് ചതിക്കുഴികൾ ഉണ്ട് എന്നും സൂക്ഷിക്കണം എന്നാണ് താരം പറഞ്ഞത്. ഫ്ലവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിലാണ് താരം മനസ്സ് തുറന്നത്. പത്തൊമ്പതാം വയസ്സിൽ താൻ അഭിനയിച്ച ഒരു ചിത്രത്തെ കുറിച്ചാണ് കൃപ പറഞ്ഞത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് ഉണ്ടായ സംഭവങ്ങളും അതിനുശേഷം ഉണ്ടായ ദുർ അനുഭവങ്ങളും ആണ് താരം പങ്കുവെച്ചത്. സിനിമയിൽ അഭിനയിക്കാം എന്ന് ഏറ്റതിനുമുമ്പ് അംഗീകരിച്ച കാര്യങ്ങൾ ഒന്നും സിനിമ പുറത്തിറങ്ങിയപ്പോൾ ഉണ്ടായിരുന്നില്ല എന്നും.
അച്ഛനും ഞാനും കഥ കേട്ട ശേഷമാണ് സിനിമ ഏറ്റത് എന്നും. ചില ഭാഗങ്ങളിൽ എക്സ്പോസ് ചെയ്യേണ്ട ഭാഗങ്ങൾ ഉണ്ടെന്നു പറഞ്ഞപ്പോൾ തനിക്ക് പറ്റില്ല എന്ന് പറഞ്ഞിരുന്നു എങ്കിലും റിലീസ് ചെയ്തപ്പോൾ ഞാൻ ചെയ്ത പോലെ അല്ല ഉണ്ടായിരുന്നത് എന്നും താരം വ്യക്തമാക്കി. സിനിമ റിലീസ് ചെയ്തത് മൂലം നിരവധി നഷ്ടങ്ങൾ തനിക്ക് സഹിക്കേണ്ടി വന്നു എന്നും താരം പറഞ്ഞു.
കോളേജിലെ അധ്യാപിക ജോലിയിൽ നിന്നും മാനേജ്മെന്റ് പുറത്താക്കിയത് ഈ കാരണം ചൂണ്ടിക്കാട്ടിയാണെന്ന് താരം പറഞ്ഞു. അമ്മ പോലും ഈ കാരണം ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തി എന്ന് കൃപ പറയുന്നു. ആ വിഷമഘട്ടത്തിൽ തനിക്ക് കൂട്ടായി നിന്നത് ഭർത്താവ് ആയിരുന്നു. പിന്നീട് സംഭവത്തിനെതിരെ കേസ് കൊടുക്കുകയായിരുന്നു എന്നും കൃപ തുറന്നു പറഞ്ഞു.