ഞാനെന്തു തെറ്റാണ് ചെയ്തത്… എന്നെ തട്ടിക്കളിക്കാൻ… തുറന്നു ചോദിച് ദിൽഷ…

   

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന ടെലിവിഷൻ ഷോ ആണ് ബിഗ് ബോസ്. ബിഗ് ബോസ് സീസൺ ഫോറിലേ മത്സരാർത്ഥികളിൽ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ താരങ്ങൾ ആയിരുന്നു റോബിൻ ദിൽഷ ബ്ലെസ്സി എന്നിവർ. ബിഗ് ബോസിൽ ഇവരുടെ സൗഹൃദം എല്ലാ മലയാളി പ്രേക്ഷകരുടെയും സ്നേഹം പിടിച്ചുപറ്റി. ബ്ലെസ്സിയും ദിൽഷയും ബിഗ് ബോസ് ഹൗസിൽനൂറു ദിവസങ്ങൾ പൂർത്തിയാക്കിയിരുന്നു.

   

ബിഗ് ബോസ് വീട്ടിൽ നിന്ന് തുടങ്ങിയ ശേഷവും ഇവരുടെ സൗഹൃദം എങ്ങനെയാണ് അറിയാനുള്ള ആകാംക്ഷ എല്ലാ മലയാളി പ്രേക്ഷകർക്കും ഉണ്ട്. എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് ബ്ലെസ്ലിയുമായുള്ള സൗഹൃദത്തെ കുറിച്ചും റോബിനുമായുള്ള വിവാഹത്തെക്കുറിച്ചും. ഇതിന് വ്യക്തമായ ഉത്തരം ഇതുവരെ ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ യൂട്യൂബ് ചാനലിലൂടെ ദിൽഷ പങ്കുവെച്ച വീഡിയോ ആണ് വയറൽ ആകുന്നത്.

   

പരിപാടി കഴിഞ്ഞതോടെ ഡോക്ടർ റോബിനായും ബ്ലെസ്ലിയുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ല എന്നാണ് തുറന്നു പറഞ്ഞിരിക്കുന്നത്. ആ സൗഹൃദം അവസാനിച്ചു എന്നും താരം വ്യക്തമാക്കി. ഇതുവരെ എല്ലാവരും തട്ടി കളിക്കുകയായിരുന്നു എന്നും. എല്ലാവർക്കും മതിയായില്ലേ എന്ന് വിഷമത്തോടെ ചോദിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. ഒരു മെസ്സേജിലും ഓരോ കോളുകളിലും കമെന്റ്സിലും എന്തിനാണ് എല്ലാവരും തന്നെ.

   

കുറ്റപ്പെടുത്തുന്നത് എന്നാണ് ദിൽഷാ ചോദിക്കുന്നത്. റോബിനും ബ്ലെസ്ലിയും നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നു എന്ന് ദിൽഷ പറയുന്നുണ്ട്. ഏത് അഭിമുഖത്തിൽ പോയാലും ഇവരെ കുറിച്ചുള്ള ചോദ്യങ്ങൾക്ക്‌ രണ്ടുപേർക്കും പ്രശ്നം വരാത്ത രീതിയിലുള്ള മറുപടിയാണ് കൊടുക്കുന്നത്. തന്റെ അച്ഛനും അമ്മയും ഇത് കേട്ട് സങ്കടപ്പെട്ടിരിക്കുകയാണ് ദിൽഷ പറഞ്ഞു. എനിക്ക് ഇതൊന്നും കാണാൻ പറ്റില്ല. തന്നെ സപ്പോർട്ട് ചെയ്യാൻ പോലും ആരും വന്നില്ല എന്നും താരം പറഞ്ഞു.

 

View this post on Instagram

 

A post shared by Dilsha Prasannan (@dilshad4d)

Leave a Reply

Your email address will not be published. Required fields are marked *