ഏറെ കാത്തിരുന്ന സന്തോഷം ആരാധകരുമായി പങ്കുവെച്ച് ആര്യ… ഹൽദി ആഘോഷത്തിന്റെ ചിത്രങ്ങൾ വൈറൽ..

   

മിനി സ്ക്രീനിൽ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ ശ്രദ്ധേയമായ താരമാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിൽ ഹാസ്യ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ആര്യ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയത്. പിന്നീട് നിരവധി ടെലിവിഷൻ പ്രോഗ്രാമുകളിൽ സാന്നിധ്യമായി മാറുകയായിരുന്നു ആര്യ. നിരവധി പരിപാടികളിൽ സജീവ സാന്നിധ്യമായി താരം മാറി. കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത് ബിഗ് ബോസ് മലയാളം.

   

ഷോയിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ്. ഇതോടെ നിരവധി വിമർശനങ്ങൾക്ക് ഇരയാകേണ്ടിവന്നു താരത്തിന്. താരം തന്നെയാണ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. ടെലിവിഷൻ ഷോകളിൽ ശ്രദ്ധ നേടിയ താരം സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യം തന്നെയാണ്. ഇപ്പോഴിതാ മറ്റൊരു സന്തോഷ വാർത്തയാണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. തന്റെ സഹോദരിയുടെ വിവാഹം ആഘോഷിക്കാനുള്ള ഒരുക്കവും സന്തോഷവുമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

   

അച്ഛന്റെ ആഗ്രഹം നടത്തിക്കൊടുക്കാം എന്ന വാക്ക് പാലിക്കാൻ പോകുന്നു എന്ന സന്തോഷവും താരത്തിനുണ്ട്. ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഹൽദിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ആര്യ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. വിൽമൌണ്ട് റിസോർട്ട് വർക്കലയിലാണ് ആഘോഷങ്ങൾ നടന്നത്. വെള്ള കുർത്തിയിൽ വളരെ മനോഹരമായയാണ് ആര്യയെ കാണാൻ കഴിയുക.

   

വെഡിങ് എലമൻസ് എന്ന ഫോട്ടോഗ്രാഫിയാണ് ആഘോഷത്തിന് ചിത്രങ്ങൾ പകർത്തിയത്. അഖിലാണ് ആര്യയുടെ സഹോദരി അഞ്ജനയുടെ വരൻ. 2020 ഡിസംബറിൽ ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. എന്റെ വലിയ ഒരു ആഗ്രഹമാണ് ഇവിടെ സഫലമായിരിക്കുന്നത്. എന്റെ അച്ഛന്റെ വലിയ ഒരു സ്വപ്നമായിരുന്നു ഇത്. എന്റെ കാലത്ത് കഷ്ടപ്പാട് ആണെന്ന് ആരു പറയുന്നു.

 

View this post on Instagram

 

A post shared by Arya Babu (@arya.badai)

Leave a Reply

Your email address will not be published. Required fields are marked *