മുടി തഴച്ചു വളരാനും മുടിയുടെ കറുപ്പ് നിലനിർത്താനും അകാലനര ഇല്ലാതാക്കാനും ഏറ്റവും നല്ല ഒരു എണ്ണയാണ് കരിഞ്ചീരകം എണ്ണ. സാധാരണ നമ്മൾ എണ്ണക്കാച്ചിയാണ് ഉപയോഗിക്കാറ്. എന്നാൽ കരിഞ്ചീരക എണ്ണ കാച്ചേണ്ട ആവശ്യമില്ല. നമുക്ക് നേരിട്ട് കരിഞ്ചീരകം എണ്ണയിലോട്ട് ഇട്ടാൽ മാത്രം മതി. ജലദോഷം നീരറക്കം തുടങ്ങിയ അസുഖങ്ങൾ വരാതിരിക്കാനും ഈ എണ്ണ വളരെയധികം നല്ലതാണ്. ആദ്യം നമുക്ക് കരിംജീരകം ഒരു 100 150 ഗ്രാം കരിംജീരകം ആവശ്യമുണ്ട്.
അതിനുശേഷം ഈ കരിഞ്ചീരകത്തിന്റെ പകുതി തന്നെ ഉലുവ എടുക്കണം. കരിഞ്ചീരകവും ഉലുവയും മിക്സിയിലിട്ട് ഒന്ന് പൊടിച്ചെടുക്കുക. നന്നായി പൊടിക്കേണ്ട ആവശ്യമില്ല. ശേഷം അതിലേക്ക് ഒരു പത്തോ പതിനഞ്ചോ കുരുമുളക് ഇട്ട് പൊടിച്ചെടുക്കുക. അതിനുശേഷം നല്ല ശുദ്ധമായ വെളിച്ചെണ്ണ എടുക്കുക. അതിനുശേഷം നല്ല ഒരു ചില്ല് പാത്രം എടുക്കുക.
അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം ഉലുവ പൊടിച്ചതും കരിഞ്ചീരകം പൊടിച്ചതും ഇട്ടുകൊടുക്കുക. അവസാനം കുരുമുളക് പൊടിച്ചതും ഇട്ടുകൊടുക്കുക. നന്നായി മിക്സ് ചെയ്യുക അല്ലെങ്കിൽ കുപ്പി നന്നായി കുലുക്കി മിക്സ് ചെയ്യാവുന്നതാണ്. അതിനുശേഷം ഒരു പാത്രത്തിൽ തിളപ്പിച്ച വെള്ളം എടുത്ത് അതിലേക്ക് ഭരണി മുക്കി വയ്ക്കുക.
അതിനുശേഷം ഡബിൾ ബോയിൽ നന്നായി ചെയ്യുക. അതിനുശേഷം ഡബിൾ ബോയിൽ ചെയ്തതിനു ശേഷം. അത് എടുത്ത് തണുക്കാനായി വയ്ക്കുക. അത് പിന്നെ ഏഴു ദിവസത്തേക്ക് നമ്മൾ അത് തൊടുകയോ ഉപയോഗിക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുത്. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Diyoos Happy world