രോഹിത്തിനൊപ്പം ഓപ്പണിങ് ഇറങ്ങുന്നത് ഇവനായിരിക്കും!! ഗൗതം ഗംഭീർ പറയുന്നു!!

   

നിലവിൽ ഒരേ പോലെയുള്ള ഒരുപാട് കളിക്കാർ ടീമിലുള്ളത് ഇന്ത്യയെ സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. ഏകദിനങ്ങളിലെ ഓപ്പണർ പൊസിഷനിലാണ് ഏറ്റവുമധികം സംശയങ്ങൾ നിലനിൽക്കുന്നത്. ശുഭമാൻ ഗിൽ, ശിഖർ ധവാൻ, കെ എൽ രാഹുൽ, ഇഷാൻ കിഷൻ തുടങ്ങിയ ഓപ്പണർമാരൊക്കെയും രോഹിത്തിന് ഒപ്പം ഇറങ്ങാൻ തയ്യാറായിരിക്കുകയാണ്. എന്നാൽ വരാനിരിക്കുന്ന ഏകദിനങ്ങളിൽ ഇഷാൻ കിഷനാവും ഇന്ത്യക്കായി രോഹിത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക എന്നാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ പറയുന്നത്.

   

“ഇത്തരമൊരു ചർച്ചയുടെ ആവശ്യമില്ല. അയാൾ കഴിഞ്ഞ ഇന്നിങ്സിൽ ഇരട്ട സെഞ്ചുറി നേടിയ ക്രിക്കറ്ററാണ്. ചർച്ചകൾ അതോടെ അവസാനിച്ചിരിക്കുകയാണ്. ഇഷാൻ കിഷൻ തന്നെയാവും വരുന്ന മത്സരങ്ങളിൽ ഇന്ത്യയുടെ ഓപ്പണറായി കളിക്കുന്നത്. ഒരാൾ അത്തരം കണ്ടീഷനിൽ, അത്ര മികച്ച ബോളിംഗ് അറ്റാക്കിനെതിരെ, അവരുടെ നാട്ടിൽ ഇരട്ടി സെഞ്ച്വറി നേടിയാൽ, അയാൾ തന്നെ ടീമിൽ കളിക്കണം.”- ഗൗതം ഗംഭീർ പറഞ്ഞു.

   

“മത്സരത്തിൽ വെറും 35 ഓവറുകൾ പിന്നിട്ടപ്പോൾ ഇഷാൻ കിഷൻ 200 റൺസ് നേടി. അതിനാൽതന്നെ കിഷന് മുകളിൽ മറ്റൊരു ഓപ്പണറെ നമുക്ക് കണ്ടെത്താൻ സാധിക്കില്ല. അയാൾക്ക് കുറച്ചധികം അവസരങ്ങൾ ലഭിക്കണം. അയാൾ വിക്കറ്റ് കീപ്പർ ആയതിനാൽ തന്നെ ടീമിൽ രണ്ടു ജോലിയും ചെയ്യാൻ സാധിക്കും. അങ്ങനെയുള്ളപ്പോൾ നമ്മൾ കിഷനിൽ ഉറച്ചു നിൽക്കണം. മറ്റു ചർച്ചകൾക്ക് പ്രസക്തിയില്ല.”-ഗംഭീർ കൂട്ടിച്ചേർക്കുന്നു.

   

ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ അവസാന ഏകദിനത്തിൽ രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി ആയിരുന്നു ഇഷാൻ കിഷൻ ഇറങ്ങിയത്. മത്സരത്തിൽ 126 പന്തുകളിൽ കിഷൻ തന്റെ ഇരട്ട സെഞ്ച്വറി നേടുകയുണ്ടായി. മത്സരത്തിൽ വളരെ നിർണായകമായിരുന്നു ഈ ഇന്നിങ്സ്.

Leave a Reply

Your email address will not be published. Required fields are marked *