ഇന്ത്യൻ നിരയിലെ എക്കാലത്തെയും മികച്ചർ ഓൾറൗണ്ടർ ആരാണ് എന്ന ചോദ്യത്തിന് ഇർഫാൻ പത്താൻ എന്ന് തന്നെയാണ് ഉത്തരം. ഇന്ത്യക്കായി തന്റെ പ്രതാപകാലത്ത് ബാറ്റുകൊണ്ടും ബോളുകൊണ്ടും അത്ഭുതം കാണിച്ച ക്രിക്കറ്ററാണ് ഇർഫാൻ പത്താൻ. ഇപ്പോൾ ലോക ക്രിക്കറ്റിലെ തന്നെ തന്റെ പ്രിയപ്പെട്ട താരങ്ങളെപ്പറ്റി സംസാരിക്കുകയാണ് ഇർഫാൻ പത്താൻ. ഇന്ത്യയുടെ ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കറും വിഎസ് ലക്ഷ്മണുമാണ് തന്റെ പ്രിയപ്പെട്ട ക്രിക്കറ്റർ എന്നാണ് പത്താൻ പറയുന്നത്.
“സച്ചിൻ ടെണ്ടുൽക്കർ, വിവിഎസ് ലക്ഷ്മൺ എന്നീ രണ്ട് ഇതിഹാസ ബാറ്റർമാർക്ക് ഒപ്പം കളിക്കാൻ സാധിച്ചത് എന്റെ ഭാഗ്യമായാണ് ഞാൻ കാണുന്നത്. എനിക്ക് അവർക്കെതിരെ നെറ്റ്സിൽ ബോൾ ചെയ്യാൻ സാധിച്ചു. അവർ വളരെ മികച്ച ബാറ്റർമാരാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഗിൽക്രിസ്റ്റിനെതിരെയും ഇൻസമാമിനെതിരെയും ബോൾ ചെയ്യുന്നതാണ് ഏറ്റവും ദുഷ്കരം. ഗില്ക്രിസ്റ്റ് നമ്മളെ നന്നായി പ്രഹരിക്കും. ഇൻസമാമിനെതിരെയും ബോൾ ചെയ്യുക പ്രയാസമാണ്.”- പത്താൻ പറഞ്ഞു.
ഇതോടൊപ്പം 2007ൽ കറാച്ചിയിൽ നേടിയ ഹാട്രിക് ആണോ 2007 ലോകകപ്പ് ട്വന്റി20 ഫൈനലിലെ മികച്ച പ്രകടനമാണോ തനിക്ക് സന്തോഷം നൽകുന്നത് എന്നതിലും പത്താൻ ഉത്തരം നൽകുകയുണ്ടായി. “അതൊരു ബുദ്ധിമുട്ടേറിയ ചോദ്യമാണ്. ഹാട്രിക് നേടുക എന്നാൽ ഒരു പ്രധാന കാര്യമാണ്. അതോടൊപ്പം ടീമിന്റെ വിജയത്തിനായി നൽകുന്ന ഓരോ സംഭാവനയും ഓർമ്മയിൽ നിൽക്കുന്നവയാണ്. അതുകൊണ്ടുതന്നെ എല്ലാത്തിനും അവസാനം നമ്മുടെ ടീം വിജയിക്കുന്നതിലാണ് പ്രാധാന്യം. അതിനാൽ ലോകകപ്പ് ട്വന്റി20യിലെ പ്രകടനമാണ് എനിക്ക് സംതൃപ്തി നൽകുന്നത്.”- പത്താൻ കൂട്ടിച്ചേർക്കുന്നു.
സച്ചിനും ലക്ഷ്മണനുമൊപ്പം 20 ടെസ്റ്റ് മത്സരങ്ങളും 15 ഏകദിനങ്ങളുമായിരുന്നു ഇർഫാൻ പത്താൻ കളിച്ചിരുന്നത്. ഇതിലൊക്കെയും ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇർഫാന് സാധിച്ചു.