28 പന്തിൽ 78 റൺസ്!! ട്വന്റി20യിൽ അല്ല, രഞ്ജി ട്രോഫി മത്സരത്തിൽ!! ഇജ്ജാതി തൂക്കിയടി

   

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ ടീമിന്റെ മധ്യനിര ബാറ്ററാണ് റിയാൻ പരഗ്. രാജസ്ഥാനായി മുൻപ് വമ്പൻ പ്രകടനങ്ങൾ നടത്തിയിട്ടുള്ള പരഗ് അവരുടെ രക്ഷകൻ തന്നെയാണ്. ഇപ്പോൾ രഞ്ജി ട്രോഫിയിൽ ട്വന്റി20ക്ക് സമാനമായ ഇന്നിങ്സ് ആണ് റിയാൻ പരഗ് കാഴ്ച വച്ചിരിക്കുന്നത്. ഹൈദരാബാദിനെതിരായ ആസാമിന്റെ ഗ്രൂപ്പ് മത്സരത്തിൽ 28 പന്തിൽ 78 റൺസാണ് പരാഗ് നേടിയത്. ഇന്നിംഗ്സിൽ 19 പന്തുകളിലായിരുന്നു പരഗ് അർത്ഥസെഞ്ച്വറി നേടിയത്.

   

മത്സരത്തിൽ അസമിന്റെ ഇന്നിംഗ്സിൽ മൂന്നാമനായി ആയിരുന്നു പരഗ് ഇറങ്ങിയത്. ആ സമയത്ത് 29ന് 2 എന്ന നിലയിലായിരുന്നു ആസാം. എന്നാൽ പിന്നീട് മത്സരത്തിൽ കണ്ടത് പരഗിന്റെ ഒരു താണ്ഡവമായിരുന്നു. ഹൈദരാബാദ് ബോളർമാരെ നാലുപാടും തൂക്കിയടിച്ച പരഗ് പെട്ടെന്ന് തന്നെ കളംനിറഞ്ഞു. മത്സരത്തിൽ എട്ടു ബൗണ്ടറികളും 6 സിക്സറുകളുമായിരുന്നു പരഗ് നേടിയത്. മുൻപ് മത്സരത്തിൽ ഹൈദരാബാദിന്റെ ഇന്നിംഗ്സിൽ നാല് വിക്കറ്റുകളും പരഗ് നേടിയിരുന്നു.

   

മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ ഹൈദരാബാദ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ആസമിനെ പിടിച്ചു കെട്ടാൻ ഹൈദരാബാദ് ബോളർമാർക്ക് സാധിച്ചു. നാലു വിക്കറ്റുകൾ നേടിയ രവി തേജയുടെ പ്രകടനത്തിന്റെ ബലത്തിൽ 205 റൺസിൽ ആസമിനെ ഹൈദരാബാദ് ഒതുക്കി. എന്നാൽ മറുപടി ബാറ്റിംഗിൽ ഹൈദരാബാദിനും വലിയ ലീഡ് നൽകാതെ ഒതുക്കുന്നതിൽ ആസാം ബോളർമാർ വിജയിച്ചു. കേവലം 3 റൺസിന്റെ ലീഡ് മാത്രമാണ് ഹൈദരാബാദ് നേടിയത്.

   

പിന്നീട് രണ്ടാം ഇന്നിങ്സിലായിരുന്നു പരഗ് ഹൈദരാബാദ് ബോളർമാർക്ക് മുൻപിൽ ആറാടിയത്. 278 സ്ട്രൈക്ക് റേറ്റിലാണ് പരഗ് വെടിക്കെട്ട് തീർത്തത്. ഒരു ട്വന്റി20യെ അനുസ്മരിപ്പിക്കുന്ന പ്രകടനം തന്നെയായിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *